തോട്ടില്‍ നീരൊഴുക്കില്ല; തടസം മാറ്റാന്‍ ഇറങ്ങിയ തൊഴിലുറപ്പ് തൊഴിലാളികള്‍ പിടികൂടിയത് ഭീമന്‍ പെരുമ്പാമ്പിനെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th November 2018 08:04 AM |
Last Updated: 17th November 2018 08:04 AM | A+A A- |
ഹരിപ്പാട്; തോട്ടിലെ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയത്. എന്നാല്‍ തടസം സൃഷ്ടിച്ച ആളെക്കണ്ട് ഇവര്‍ ഞെട്ടി. ഒരു ഭീമന്‍ പെരുമ്പാമ്പിനെയാണ് തൊഴിലാളികള്‍ പിടികൂടിയത്. വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്.
തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ വലിയപറമ്പ് റേഷന്‍ കടയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെ 8:30 ഓടെയായിരുന്നു സംഭവം. വലിയപറമ്പ് അക്കണ്ട്പറമ്പ് തോട്ടില്‍ പോളയും പായലും കയറി നീരൊഴുക്ക് തടസപ്പെട്ടിരുന്നു.
ഇത് വൃത്തിയാക്കാന്‍ ആരംഭിച്ചപ്പോള്‍ പെരുമ്പാപ്പിനെ കണ്ടെത്തുകയായിരുന്നു. ഇതിനെ കമ്പില്‍ കോര്‍ത്ത് കരയ്ക്ക് ഇട്ടു. റാന്നിയില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ചാക്കിലാക്കി കൊണ്ടുപോയി. വലയില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ കാണാന്‍ നിരവധി പേരാണെത്തിയത്.