കെപി  ശശികലയ്ക്ക് ജാമ്യം;  വീണ്ടും സന്നിധാനത്തേക്ക്

കെപി  ശശികലയ്ക്ക് ജാമ്യം;  വീണ്ടും സന്നിധാനത്തേക്ക്

തിരുവല്ല സബ്ഡിവിഷണല്‍ മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്

പത്തനംതിട്ട: ശബരിമലയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയ്ക്ക് ജാമ്യം. തിരുവല്ല സബ്ഡിവിഷണല്‍ മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.ആരോഗ്യം അനുവദിച്ചാല്‍ ഇന്ന് തന്നെ സന്നിധാനത്തേക്ക് പോകുമെന്ന് ശശികല പറഞ്ഞു. പൊലീസ് വാഹനത്തില്‍ ശബരിമലയിലേക്ക് പോകുന്നത് ആചാരലംഘനമാണെന്നും ജാമ്യം ലഭിച്ചതിന് ശേഷം ശശികല മാധ്യമങ്ങളോട് പറഞ്ഞു. 

ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയിലേക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കിയതായി ശശികല മാധ്യമങ്ങളോട് പറഞ്ഞു. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം മൂലം അറസ്റ്റ് ചെയ്ത നടപടി തിരുത്താന്‍ പൊലീസ് തയ്യാറായതായി ശശികല പറഞ്ഞു. ഇരുമുടിക്കെട്ടുമായി തന്നെ തിരിച്ചിറക്കിയത് ഏറെ വേദനാജനകമാണ്. പൊലീസ് നിലപാട് ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. എല്ലാവരും സമാധാനപരമായി പിരിഞ്ഞു പോകണമെന്നും ശശികല പ്രവര്‍ത്തകരോടു ആവശ്യപ്പെട്ടിരുന്നു.

റാന്നി പോലീസ് സ്‌റ്റേഷനിലെത്തിച്ച ശശികല തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസത്തിലായിരുന്നു. ശശികലയെ ശബരിമലയിലേക്ക് കടത്തിവിടാന്‍ പോലീസ് സമ്മതിച്ച സാഹചര്യത്തില്‍ റാന്നി പോലീസ് സ്‌റ്റേഷന് പുറത്ത് സമരക്കാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. 

നിയന്ത്രണം മറികടന്നു സന്നിധാനത്തേക്കു പോവാനൊരുങ്ങിയ ശശികലയെ ഇന്നു പുലര്‍ച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ഇവരെ റാന്നി സ്‌റ്റേഷനിലാണ് എത്തിച്ചിട്ടുള്ളത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ശശികല ഉപവാസ സമരം തുടരുകയാണ്. സ്‌റ്റേഷനില്‍ നിന്നു ജാമ്യമെടുക്കാന്‍ വിസമ്മതിച്ച ശശികല തന്നെ പൊലീസ് തന്നെ മരക്കൂട്ടത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. 

ശശികലയെ പൊലീസ് വാഹനത്തില്‍ തിരിച്ചെത്തിക്കണമെന്നാണ് , സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധം നടത്തുന്നവരുടെ ആവശ്യം. കോടതിയില്‍ ഹാജരാക്കുമെന്നും ജാമ്യം ലഭിച്ചാല്‍ ശബരിമലയിലേക്കു പോവാമെന്നും പൊലീസ് അറിയിച്ചു. ഇതു തള്ളിയ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. മരക്കൂട്ടത്തുനിന്നു കസ്റ്റഡിയില്‍ എത്ത് റാന്നിയില്‍ ഇറക്കിവിടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. ഹിന്ദു ഐക്യവേദിയുടെയും ശബരിമല കര്‍മ സമിതിയുടെയും നൂറു കണക്കിനു പ്രവര്‍ത്തകരാണ് പൊലീസ് സ്‌റ്റേഷനു മുന്നില്‍ നാമജപ പ്രതിഷേധം നടത്തുന്നത്.

ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. ബിജെപി ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  പുലര്‍ച്ചെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ വലച്ചു. ഹര്‍ത്താല്‍ പ്രഖ്യാപനം അറിയാതെ യാത്രയ്ക്കും മറ്റും എത്തിയവര്‍ വാഹനമില്ലാതെ പ്രയാസപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com