സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനും ഭാര്യയ്ക്കും ഹര്‍ത്താല്‍ അനുകൂലികളുടെ ക്രൂരമര്‍ദനം

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ  മകനേയും മാധ്യമപ്രവര്‍ത്തകയായ ഭാര്യയേയുമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ക്രൂരമായി മര്‍ദിച്ചു
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനും ഭാര്യയ്ക്കും ഹര്‍ത്താല്‍ അനുകൂലികളുടെ ക്രൂരമര്‍ദനം

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ  മകനും മാധ്യമപ്രവര്‍ത്തകയായ ഭാര്യയ്ക്കും നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം.  മകന്‍ ജൂലിയസ് നികിതാസിനും ഭാര്യ സാനിയോ മനോമിക്കും(ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍) നേരെയാണ് ആര്‍എസ്എസ് അക്രമം അഴിച്ചുവിട്ടത്. 

കുറ്റിയാടി അമ്പലക്കുളങ്ങരയിലും നടുവണ്ണൂരിലുമായി  ഇവര്‍ രണ്ടുതവണയാണ് ആക്രമണത്തിന് ഇരയായത്. പ്രസവാനന്തരം കോഴിക്കോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ കഴിയുന്ന സഹോദരന്റെ ഭാര്യയ്ക്കുള്ള മരുന്നും ഭക്ഷണവുമായി ബൈക്കില്‍ പോകുന്ന വഴിക്ക് അമ്പലക്കുളങ്ങരയില്‍ ആര്‍എസ്എസുകാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സ തേടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുംവഴി  നടുവണ്ണൂരില്‍ വച്ചും ഇവര്‍ വീണ്ടും ആക്രമണത്തിന് ഇരയാകുകയായിരുന്നു. നികിതാസിന്റെ മൂക്കിനും തലക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.ഭാര്യ സാനിയോയ്ക്കും സാരമായ മര്‍ദനമേറ്റിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com