ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോളിന് കുറഞ്ഞത് 20 പൈസ, ഡീസലിന് 18 പൈസ

കൊച്ചിയില്‍ പെട്രോളിന് 78 രൂപ 65 പൈസയും ഡീസലിന് 75 രൂപ 30 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 80 രൂപ 4 പൈസയ്ക്കും ഡീസല്‍ 76 രൂപ 75 പൈസയ്ക്കുമാണ് വില്‍ക്കുന്നത്. 
ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോളിന് കുറഞ്ഞത് 20 പൈസ, ഡീസലിന് 18 പൈസ

 ന്യൂഡല്‍ഹി:  അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വിലയിടിഞ്ഞതോടെ ഇന്ധന വിലയില്‍ നേരിയ കുറവ്.  തുടര്‍ച്ചയായ നാലാം ദിവസം പെട്രോളിന് ലീറ്ററിന് 20 പൈസയും ഡീസലിന് 18 പൈസയുമാണ് കുറവുണ്ടായത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 78 രൂപ 65 പൈസയും ഡീസലിന് 75 രൂപ 30 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 80 രൂപ 4 പൈസയ്ക്കും ഡീസല്‍ 76 രൂപ 75 പൈസയ്ക്കുമാണ് വില്‍ക്കുന്നത്. 

ന്യൂഡല്‍ഹിയില്‍ പെട്രോളിന് 76 രൂപ 71 പൈസയും മുംബൈയില്‍ 82 രൂപ 23 പൈസയുമാണ് ലീറ്ററിന് വില. 

 ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനോട് അമേരിക്ക നിലപാട് മയപ്പെടുത്തിയതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയെ കൂടാതെ ചൈന, സൗത്ത് കൊറിയ, ജപ്പാന്‍, തുര്‍ക്കി, ഇറ്റലി, യുഎഇ, തായ്വാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് എണ്ണ ഇറക്കുമതിയില്‍ ഇളവ് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com