തൃപ്തി ദേശായിയെ കൊച്ചി വിമാനത്താവളത്തിൽ തടഞ്ഞ സംഭവം: 500 പേർക്കെതിരെ കേസ് 

തൃപ്തി ദേശായിയെ കൊച്ചി വിമാനത്താവളത്തിൽ തടഞ്ഞ സംഭവം: 500 പേർക്കെതിരെ കേസ് 

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃ​പ്തി ദേ​ശാ​യി​യെ​യും സം​ഘ​ത്തെ​യും വി​മാ​ന​ത്താ​വ​ളത്തിൽ ഉ​പ​രോ​ധി​ച്ച 500 പേ​ർ​ക്ക് എ​തി​രേ പൊലീ​സ് കേ​സെ​ടു​ത്തു

കൊച്ചി: സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്നു ശ​ബ​രി​മ​ല​ ദ​ർ​ശ​ന​ത്തി​നെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃ​പ്തി ദേ​ശാ​യി​യെ​യും സം​ഘ​ത്തെ​യും വി​മാ​ന​ത്താ​വ​ളത്തിൽ ഉ​പ​രോ​ധി​ച്ച 500 പേ​ർ​ക്ക് എ​തി​രേ പൊലീ​സ് കേ​സെ​ടു​ത്തു. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ, ശോ​ഭ സു​രേ​ന്ദ്ര​ൻ, ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി, ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ആ​ർ.​വി. ബാ​ബു എന്നിവരുൾപ്പെടെ ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന 500 പേ​ർ​ക്കെ​തി​രെയാ​ണു പൊലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

തൃ​പ്തി ദേ​ശാ​യി ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ ദി​വ​സം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു മു​ന്നി​ൽ 17 മ​ണി​ക്കൂ​റോ​ള​മാ​ണു പ്ര​തി​ഷേ​ധ സ​മ​രം ന​ട​ന്ന​ത്. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി 14 മണിക്കൂര്‍ വിമാനത്താവളത്തില്‍ ചെലവിട്ട ശേഷം ഒടുവിൽ മടങ്ങുകയായിരുന്നു. തൃപ്തിയെയും സംഘത്തെയും പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​തെ നാ​മ​ജ​പം ന​ട​ത്തി പ്രതിഷേധിക്കുകയായിരുന്നു. കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണു ഇത്ര വലിയ പ്രതിഷേധം നടന്നത്. പ്ര​തി​ഷേ​ധ സ​മ​രം നടക്കുമ്പോൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി​ഐ​എ​സ്എ​ഫി​നും പൊ​ലീ​സി​നും ഒ​ന്നും​ചെ​യ്യാ​നാ​കാ​തെ നോ​ക്കി നി​ൽ​ക്കേ​ണ്ടി​വ​ന്ന​തു ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ച​യാ​യി​ട്ടാ​ണു കാ​ണു​ന്ന​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com