ദേവസ്വം ബോർഡ് തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് വി ടി ബൽറാം

നിയമസഭയിലെ ഹിന്ദു എം.എൽ.എമാർ ഉൾപ്പെട്ട വോട്ടർ പട്ടിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു
ദേവസ്വം ബോർഡ് തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് വി ടി ബൽറാം

തിരുവനന്തപുരം: ദേവസ്വം ബോർഡ് തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് വി ടി ബൽറാം എം എൽ എ.  ‘ഏതെങ്കിലും പ്രത്യേക മതവിഭാഗക്കാർക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയക്കുള്ള വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെ’ന്നാണ് ബൽറാമിന്റെ പേരിനൊപ്പം വോട്ടർപ്പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിലെ ഒഴിവുകൾ നികത്താനായി നടത്തുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനാണ് ബൽറാം വിമുഖത പ്രകടിപ്പിച്ചത്.

കഴിഞ്ഞ ദേവസ്വം ബോർഡ് തിരഞ്ഞെടുപ്പിലാണ് ഇത്തരത്തിൽ കത്തുനൽകിയതെന്നു ബൽറാമിന്റെ ഓഫീസ്‌ അറിയിച്ചു. അന്ന് പാർട്ടി വിപ്പ് നൽകിയതിനാൽ വോട്ടുചെയ്യേണ്ടിവന്നു. അദ്ദേഹം ഇപ്പോൾ കേരളത്തിനു പുറത്തായതിനാൽ ഇക്കാര്യത്തിൽ പിന്നീട് അഭിപ്രായം പറയുമെന്നും ഓഫീസ് വ്യക്തമാക്കി. 

നിയമസഭയിലെ ഹിന്ദു എം.എൽ.എമാർ ഉൾപ്പെട്ട വോട്ടർ പട്ടിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. ബൽറാം അടക്കം 76 ഹിന്ദു എം.എൽ.എ.മാരാണ് പട്ടികയിലുള്ളത്. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡികളിലേക്കുള്ള പട്ടിക ജാതി-വർഗ വിഭാഗങ്ങളിൽനിന്നുള്ള ഓരോ അംഗങ്ങളുടെയും മലബാർ ദേവസ്വം ബോർഡിലേക്ക് രണ്ട് അംഗങ്ങളുടെയും തിരഞ്ഞെടുപ്പാണ് 29-ന് നടക്കുന്നത്. ഇതിൽ സ്വന്തം കക്ഷികളുടേതടക്കം 64 വോട്ടുകളാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. 

തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് പാറവിള എൻ വിജയകുമാറാണ് സിപിഎം സ്ഥാനാർത്ഥി. സെക്രട്ടേറിയറ്റിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥനായ ഇദ്ദേഹം സിപിഎമ്മിന്റെ പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സമിതി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമാണ്.

മലബാർ ദേവസ്വത്തിന്റെ നിലവിലെ പ്രസിഡന്റായ ഒ.കെ. വാസു വീണ്ടും മത്സരിക്കും. വാസുവിന് അവസരം നൽകാൻ മലബാർ ദേവസ്വംബോർഡ് നിയമം ഭേദഗതിചെയ്ത് ഓർഡിനൻസ് ഇറക്കിയിരുന്നു. തിരഞ്ഞെടുപ്പു നടത്തിപ്പിനായി മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറായ കെ. ശശിധരൻനായരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com