ശബരിമലയില്‍ പകല്‍ സമയം ഭക്തര്‍ക്ക് നിയന്ത്രണം ഇല്ല; നെയ്യഭിഷേകത്തിന് സമയം  കൂട്ടിയെന്ന് ദേവസ്വം ബോര്‍ഡ്

ഭക്തര്‍ക്ക് പകല്‍ സമയത്ത് നിയന്ത്രണമില്ല - നെയ്യഭിഷേകത്തിന് തടസ്സമുണ്ടാവില്ല - പമ്പയിലെ ശുചിമുറികളുടെ എണ്ണം വര്‍ധിപ്പിക്കും 
ശബരിമലയില്‍ പകല്‍ സമയം ഭക്തര്‍ക്ക് നിയന്ത്രണം ഇല്ല; നെയ്യഭിഷേകത്തിന് സമയം  കൂട്ടിയെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒന്നും ഉണ്ടാവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സന്നിധാനത്തെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് ഡിജിപിയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മകുമാര്‍. ഭക്തര്‍ക്ക് പൊലീസിന്റെയോ സര്‍ക്കാരിന്റെയോ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും പത്മകുമാര്‍ പറഞ്ഞു

ഭക്തര്‍ക്ക് നെയ്യഭിഷേകത്തിന് തടസ്സങ്ങളുണ്ടാവില്ല. രാവിലെ മൂന്ന് മണിക്ക് നടതുറക്കുന്നതോടെ നെയ്യപ്പഭിഷേകം ചെയ്യാനുള്ള സൗകര്യം ഒരുക്കും. മൂന്നേകാല്‍ മുതല്‍ രാത്രി പന്ത്രണ്ടരവരെ നെയ്യപ്പഭിഷേകം നടത്താന്‍ കഴിയും. നേരത്തെതില്‍ നിന്നും കൂടുതല്‍ സമയം ഇത്തവണ ഭക്തര്‍ക്ക് ലഭിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. ഭക്തര്‍ 12 മണിക്കുമുന്‍പ് നിലയ്ക്കിലും 11.230ന് മുമ്പായി ഏരുമേലിയിലും വന്നുചേര്‍ന്നാല്‍ നെയ്യഭിഷേകം നടത്താന്‍ സൗകര്യമുണ്ടാകും.ഭക്തര്‍ക്കായി പമ്പയില്‍ കൂടുതല്‍ ബയോടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കും. പൊലീസുകാര്‍ക്ക് ആവശ്യായ സൗകര്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം 10000 പേര്‍ക്ക് വിരിവെക്കാന്‍ സൗകര്യമുണ്ടാക്കും. നിലയ്ക്കലില്‍ 20,000 വാഹനങ്ങള്‍ക്ക് പാര്‍്ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. അയ്യപ്പഭക്തന്‍മാര്‍ക്ക് രാത്രി താമസത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. കുടിവെള്ളത്തിന്റെ കാര്യത്തിലുള്ള പ്രശ്‌നത്തിന് പരിഹാരമായിട്ടുണ്ട്.  എന്ത് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും പകല്‍ സമയത്ത് യാതൊരു നിയന്ത്രണവും ഭക്തര്‍ക്ക് ഉണ്ടാകില്ലെന്ന് പത്മകുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com