അല്‍ഫോണ്‍സിന് പിന്നാലെ മറ്റൊരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക്; ബിജെപി എംപിമാര്‍ നാളെയെത്തും 

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിന്നാലെ മറ്റൊരു കേന്ദ്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണനും മറ്റന്നാള്‍ ശബരിമല സന്ദര്‍ശിക്കും
അല്‍ഫോണ്‍സിന് പിന്നാലെ മറ്റൊരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക്; ബിജെപി എംപിമാര്‍ നാളെയെത്തും 

പത്തനംതിട്ട:  അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിന്നാലെ മറ്റൊരു കേന്ദ്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണനും മറ്റന്നാള്‍ ശബരിമല സന്ദര്‍ശിക്കും.  ബിജെപി എംപിമാരായ നളീന്‍ കുമാര്‍ കട്ടീലും വി.മുരളീധരനും നാളെ ശബരിമലയിലെത്തും. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളില്ലെന്ന പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനും നാളെ ശബരിമല സന്ദര്‍ശിക്കും. 

രാവിലെ 10 മണിക്ക് എംപിമാര്‍ നിലയ്ക്കലിലെത്തും.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജെ.ആര്‍.പദ്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും എംപിമാരോടൊപ്പമുണ്ടാകും. പമ്പയും സന്നിധാനവും സന്ദര്‍ശിക്കുന്ന എംപിമാര്‍ അയ്യപ്പ ദര്‍ശനവും നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സോവിയറ്റ് റഷ്യയിലും ചൈനയില്‍ പോലും നടക്കാത്ത കാര്യങ്ങളാണ് ശബരിമലയില്‍ നടക്കുന്നത് എന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അയ്യപ്പ ഭക്തന്മാര്‍ തീവ്രവാദികള്‍ അല്ല. പിന്നെ പൊലീസ് എന്തുകൊണ്ട് ഇങ്ങനെ അവരോട് പെരുമാറുന്നു, ജനങ്ങള്‍ അത് ചോദിക്കേണ്ടതാണെന്നും കണ്ണന്താനം പറഞ്ഞു. 

അയ്യപ്പ ഭക്തന്മാര്‍ ഭക്തിയോടെ വരുന്ന ഇവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നത് എന്തിനാണ്? കേന്ദ്ര മന്ത്രിയെന്ന നിലയിലാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നത്. ശബരിമലയിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം. കേരളം പൊലീസ് ഭരണത്തിന്റെ കീഴിലാണെന്ന വികാരമാണ് ലോകത്തിന് ലഭിക്കുന്നത്.  ഭക്തന്മാര്‍ ചില പാര്‍ട്ടിയുടെ അംഗങ്ങള്‍ ആണന്നതേയുള്ളു. അല്ലാതെ ഇതില്‍ രാഷ്ട്രീയമില്ലെന്നും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കണ്ണന്താനം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com