ഇനി സ്‌കൂളുകളില്‍ പൊതിച്ചോര്‍ പാടില്ല, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

വാട്ടിയ ഇലയിലെല്ലാം പൊതിഞ്ഞ് ഭക്ഷണം കൊണ്ടുവരുന്നതിന് പകരം ടിഫിന്‍ ബോക്‌സ് ഉപയോഗിക്കണം എന്നാണ് നിര്‍ദേശം
ഇനി സ്‌കൂളുകളില്‍ പൊതിച്ചോര്‍ പാടില്ല, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

കുണ്ടറ: പൊതിച്ചോറിന്റെ മണവും രുചിയും ഇനി സ്‌കൂളിലിരുന്ന് നുണയാനാവില്ല. സ്‌കൂളില്‍ ഭക്ഷണപൊതികള്‍ കൊണ്ടുവരാന്‍ അനുവദിക്കരുത് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതോടെയാണ് ഇത്. വാട്ടിയ ഇലയിലെല്ലാം പൊതിഞ്ഞ് ഭക്ഷണം കൊണ്ടുവരുന്നതിന് പകരം ടിഫിന്‍ ബോക്‌സ് ഉപയോഗിക്കണം എന്നാണ് നിര്‍ദേശം. 

സ്‌കൂളില്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യരുത് എന്ന നിര്‍ദേശവുമുണ്ട്. ഹരിത പെരുമാറ്റച്ചട്ട ലംഘനം ചില സ്‌കൂളുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന നിര്‍ദേശം. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ബൊക്ക, പ്ലാസ്റ്റിക് ഫഌക്‌സ്, പ്ലാസ്റ്റിക് കാരി ബാഗുകള്‍ എന്നിവയും പൂര്‍ണമായും ഒഴിവാക്കണം. 

ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണം. സ്റ്റീല്‍ കുപ്പികളില്‍ വെള്ളം കൊണ്ടുവരാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും, സ്‌കൂളില്‍ ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനം വേണമെന്നും നിര്‍ദേശമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com