ഒരു ദിവസം മൂന്ന് നിയോജക മണ്ഡലത്തിലുള്ളവര്‍ ശബരിമലയിലെത്തണം ; നേതാക്കള്‍ക്ക് ചുമതല ; ബിജെപി സര്‍ക്കുലര്‍ പുറത്ത്

അതത് സ്ഥലങ്ങളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, മോര്‍ച്ച സംസ്ഥാന ഭാരവാഹികള്‍, മേഖല ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് നേതൃത്വപരമായ പങ്ക് വഹിക്കേണ്ടത്
ഒരു ദിവസം മൂന്ന് നിയോജക മണ്ഡലത്തിലുള്ളവര്‍ ശബരിമലയിലെത്തണം ; നേതാക്കള്‍ക്ക് ചുമതല ; ബിജെപി സര്‍ക്കുലര്‍ പുറത്ത്

തിരുവനന്തപുരം : ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി സര്‍ക്കുലര്‍. സംഘടിക്കാനാണ് സര്‍ക്കുലറില്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുള്ളത്. നിരോധനാജ്ഞയും പൊലീസ് നിയന്ത്രണവും മറികടന്ന് സംഘടിക്കാനാണ് ആഹ്വാനം. ഓരോ ദിവസവും മൂന്ന് നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്താനാണ് നിര്‍ദേശം. 

ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനായി എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പോകാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയക്കണം. ഒരു സംഘജില്ലയിലെ പ്രവര്‍ത്തകരാണ് ഒരു ദിവസം പോകേണ്ടത്. ഓരോ ദിവസത്തെ ഇന്‍ചാര്‍ജുമാരെയും നിശ്ചയിച്ചിട്ടുണ്ട്. ഇന്‍ചാര്‍ജുമാര്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് എത്തേണ്ട സമയവും സ്ഥലവും നിശ്ചയിക്കേണ്ടതാണ്. 

അതത് സ്ഥലങ്ങളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, മോര്‍ച്ച സംസ്ഥാന ഭാരവാഹികള്‍, മേഖല ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് നേതൃത്വപരമായ പങ്ക് വഹിക്കേണ്ടത്. പോകേണ്ട നിയോജക മണ്ഡലങ്ങള്‍, ദിവസം, ഇന്‍ചാര്‍ജ്, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവരുടെ പേരുവിവരങ്ങളും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു മുതല്‍ മൂന്നു ദിവസം കൊല്ലം ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്താനാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com