കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്; തൃശ്ശൂരിലേക്ക് പോയ ബസിന്റെ ചില്ല് തകര്‍ത്തു, സര്‍വ്വീസ് നിര്‍ത്തിവയ്ക്കില്ല

കൊട്ടാരക്കരയിലാണ് കെഎസ്ആര്‍ടിസിന് നേരെ കല്ലേറുണ്ടായത്. തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബസിന്റെ മുന്‍ഭാഗത്തെ ചില്ല് കല്ലേറില്‍ പൂര്‍ണമായും തകര്‍ന്നു.നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് എത്തിയ ബസുകള്‍ക്ക് നേര
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊട്ടാരക്കര:  ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക അക്രമം. കൊട്ടാരക്കരയിലാണ് കെഎസ്ആര്‍ടിസിന് നേരെ കല്ലേറുണ്ടായത്. തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബസിന്റെ മുന്‍ഭാഗത്തെ ചില്ല് കല്ലേറില്‍ പൂര്‍ണമായും തകര്‍ന്നു.നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് എത്തിയ ബസുകള്‍ക്ക് നേരെയും അക്രമം നടത്താന്‍ ശ്രമം ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കം ചെയ്യുകയായിരുന്നു. കല്ലേറിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് താത്കാലികമായി നിര്‍ത്തിവച്ചെങ്കിലും വീണ്ടും പുനഃസ്ഥാപിച്ചു. 

ആലപ്പുഴയില്‍ പൊലീസ് വാഹനത്തിന് നേരെയും അക്രമം ഉണ്ടായി. സംസ്ഥാനത്ത് ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്നാണ് യുവമോര്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പൊലീസിനെ പ്രധാന സ്ഥലങ്ങളില്‍ വിന്യസിക്കാന്‍ തീരുമാനമായിട്ടുണ്ട്. 

 ഇന്നലെ രാത്രി ശബരിമല നട അടയ്ക്കുന്നതിന് മുമ്പാണ് സന്നിധാനത്ത് പ്രതിഷേധം ഉണ്ടായത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതോടെ പൊലീസ് അന്‍പതോളം പേരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com