പിറവം പള്ളി കേസ്: കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചില്ല, നടക്കുന്നത് രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള 'മസില്‍ ഫൈറ്റ്' എന്ന് കോടതി

ന്യൂഡല്‍ഹി: പിറവം പള്ളി കേസിലെ വിധി നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി പരിഗണിച്ചില്ല. രണ്ടു വിഭാഗങ്ങള്‍ തമ്മിലുളള 'മസില്‍ ഫൈറ്റ്' ആണ് നടക്കുന്നതെന്നും ഇത്തരം വിഷയങ്ങളില്‍ കോടതിയലക്ഷ്യം ഗുണകരമല്ലെന്നും കോടതി നിരീക്ഷിച്ചു.

പിറവം പള്ളിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള ഹര്‍ജികളില്‍ മൂന്ന് മാസത്തിനു ഉള്ളില്‍ തീരുമാനം എടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. പണം കുമിഞ്ഞു കൂടുന്നതാണ് അമ്പലം, പള്ളി എന്നിവിടങ്ങളില്‍ കായിക ബലം ഉപയോഗിച്ചു ഉള്ള തര്‍ക്കങ്ങള്‍ക്ക് വേദി ആകുന്നണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

പിറവം പള്ളിയുടെ നടത്തിപ്പ് 1934ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ച് വേണമെന്ന വിധി നടപ്പാക്കാത്തതു  ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് അനുകൂലമായിരുന്നു വിധി. എന്നാല്‍ പിറവം പള്ളിയില്‍ ഭൂരിപക്ഷം യാക്കോബായ വിഭാഗം ആയതിനാല്‍ വിധി നടപ്പാക്കാനായിരുന്നില്ല.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com