ദര്‍ശനത്തിനായി മലബാറില്‍ നിന്നും ആറ് യുവതികള്‍ കൊച്ചിയിലെത്തി ? ; ഇവര്‍ രഹസ്യകേന്ദ്രത്തിലെന്ന് റിപ്പോര്‍ട്ടുകള്‍

ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി മലബാറില്‍ നിന്നും ആറ് യുവതികള്‍ കൊച്ചിയിലെത്തി
ദര്‍ശനത്തിനായി മലബാറില്‍ നിന്നും ആറ് യുവതികള്‍ കൊച്ചിയിലെത്തി ? ; ഇവര്‍ രഹസ്യകേന്ദ്രത്തിലെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി : ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി മലബാറില്‍ നിന്നും ആറ് യുവതികള്‍ കൊച്ചിയിലെത്തിയതായി റിപ്പോര്‍ട്ട്. ട്രെയിനിലാണ് ഇവര്‍ പുലര്‍ച്ചെ കൊച്ചിയിലെത്തിയത്. മലബാറിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെത്തിയ ഇവര്‍ രഹസ്യകേന്ദ്രത്തിലാണെന്നാണ് സൂചന. ഇവരുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്.

ഇവരുടെ മൊബൈല്‍ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, മറുപടി പറയാന്‍ ഇവര്‍ തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ നിന്നും നിലയ്ക്കലേക്ക് പോകാന്‍ ഇവര്‍ പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടോ, കൊച്ചിയില്‍ നിന്നുള്ള യാത്ര ട്രെയിനിലാണോ, സ്വകാര്യ വാഹനത്തിലാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

നേരത്തെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയെങ്കിലും പ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടിന് പുറത്തിറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. പുലര്‍ച്ചെ 4.45 ന് എത്തിയ തൃപ്തി അന്ന് രാത്രി 9.30 ഓടെ മുംബൈയിലേക്ക് തിരികെ പോകുകയായിരുന്നു. 

തുലാമാസ പൂജയ്‌ക്കെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി ഇന്നലെയും ശബരിമല ദര്‍ശനത്തിനെത്തി. നിലയ്ക്കലെത്തിയ അവരെ പൊലീസ് പിന്തിരിപ്പിച്ച് വിടുകയായിരുന്നു. പൊലീസിന്റെ ഓണ്‍ലൈന്‍ സംവിധാനം വഴി 500 ലേറെ യുവതികള്‍ ശബരിമല ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകല്‍ വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com