ശബരിമല: വാർത്താ സമ്മേളനം നടത്തിയ യുവതികൾക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെതിരെ സംഘപരിവാർ പ്രതിഷേധം. 

ശബരിമല: വാർത്താ സമ്മേളനം നടത്തിയ യുവതികൾക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെതിരെ സംഘപരിവാർ പ്രതിഷേധം. 

കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ച് വാർത്താ സമ്മേളനം നടത്തിയ യുവതികൾക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെതിരെ സംഘപരിവാർ പ്രതിഷേധം. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് യുവതികൾ ശബരിമലയിൽ പോകാൻ താൽപര്യമുണ്ടെന്ന് അറിയിച്ചത്.  

യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സംഘപരിവാർ പ്രവർത്തകർ മാർച്ച് നടത്തി. വൈകിട്ട് നാലോടെയാണ് സംഘപരിവാർ പ്രവർത്തകർ മാർച്ച് നടത്തിയത്. നേരത്തെ, വാർത്താ സമ്മേളനം നടക്കുന്നതിനിടെ എറണാകുളം പ്രസ്ക്ലബിന് പുറത്തും പ​സ്റ്റതിഷേധം നടത്തിയിരുന്നു.  മഹിളാ മോർച്ച പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com