യുവതീപ്രവേശനമല്ല ശബരിമലയിലെ വിഷയം; തീര്‍ത്ഥാടനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു, നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th November 2018 11:30 AM |
Last Updated: 20th November 2018 11:30 AM | A+A A- |
പത്തനംതിട്ട: യുവതീ പ്രവേശനമല്ല ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. അതില്‍ നിന്നുള്ള ശ്രദ്ധ തിരിക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് . 144 പിന്‍വലിക്കും വരെ യുഡിഎഫ് സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. കലാപം സൃഷ്ടിച്ച് തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തന്‍മാരെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. വിരി വയ്ക്കാനോ, കാണിക്ക ഇടാനോ പോലും സമ്മതിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. നിരോധനാജ്ഞ പിന്‍വലിക്കാതെ യുഡിഎഫ് സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ഭക്തജനങ്ങള്‍ക്ക് നീതിലഭിക്കാന്‍ നിരോധനാജ്ഞ ലംഘിക്കേണ്ടി വന്നാല്‍ അതിന് മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.