ഏഴ് ജില്ലകളില്‍ കൂടി പാചകവാതകം അടുക്കളയിലെത്തും; നിര്‍മ്മാണോദ്ഘാടനം 22 ന്

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് 'സിറ്റി ഗ്യാസ്' പദ്ധതി നടപ്പിലാക്കുന്നത്. 
ഏഴ് ജില്ലകളില്‍ കൂടി പാചകവാതകം അടുക്കളയിലെത്തും; നിര്‍മ്മാണോദ്ഘാടനം 22 ന്


 കൊച്ചി: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കൂടി പാചകവാതകം അടുക്കളയിലേക്ക് നേരിട്ടെത്തിക്കുന്നതിനുള്ള പദ്ധതിക്ക് 22 ആം തിയതി തുടക്കമാകും. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് 'സിറ്റി ഗ്യാസ്' പദ്ധതി നടപ്പിലാക്കുന്നത്. 

സിറ്റി ഗ്യാസ് പദ്ധതിയുടെ ഒമ്പതാം ടെന്‍ഡറാണിത്. എട്ടുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാനണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.ഇന്ത്യന്‍ ഓയിലിന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പൈപ്പിടുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിച്ചാലുടന്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കാനാണ് പരിപാടി. 

 കൊച്ചിയിലെ എല്‍എല്‍ജി ടെര്‍മിനലില്‍ ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകമാണ് പൈപ്പുകള്‍ വഴി വീടുകളിലെത്താന്‍ പോകുന്നത്. പദ്ധതിയുടെ അടുത്ത ടെന്‍ഡറില്‍ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേരള മേധാവി പിഎസ് മണി വ്യക്തമാക്കി. 

22 ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. വെബ്കാസ്റ്റ് വഴി ഉദ്ഘാടനം ടെലികാസ്റ്റ് ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com