ഒരു മുസ്ലീം എയര്‍പോര്‍ട്ടില്‍ ഇതുപോലെ പ്രതിഷേധിച്ചാല്‍ ജയിലില്‍ നിന്ന് ഇറങ്ങാനാവില്ല; ശബരിമല സര്‍ക്കാര്‍ നിലപാട് ശക്തമാക്കണമെന്ന് കമാല്‍ പാഷ

ഒരു മുസ്ലീം എയര്‍പോര്‍ട്ടില്‍ ഇതുപോലെ പ്രതിഷേധിച്ചാല്‍ ജയിലില്‍ നിന്ന് ഇറങ്ങാനാവില്ല - ശബരിമല സര്‍ക്കാര്‍ നിലപാട് ശക്തമാക്കണമെന്ന് കമാല്‍ പാഷ
ഒരു മുസ്ലീം എയര്‍പോര്‍ട്ടില്‍ ഇതുപോലെ പ്രതിഷേധിച്ചാല്‍ ജയിലില്‍ നിന്ന് ഇറങ്ങാനാവില്ല; ശബരിമല സര്‍ക്കാര്‍ നിലപാട് ശക്തമാക്കണമെന്ന് കമാല്‍ പാഷ

കൊല്ലം: തന്ത്രിയും മന്ത്രിയുമല്ല കോടതിയാണ് നിയമം പ്രഖ്യാപിക്കേണ്ടതെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. പുനലൂര്‍ ബാലന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

സത്യം വിളിച്ച് പറഞ്ഞാല്‍ തന്റെ വീടിന് മുന്നിലും നാമജപം നടക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അവമതിപ്പുണ്ടാകുന്ന സംഭവങ്ങളാണ് നമ്മുടെ നാട്ടില്‍ഉണ്ടാകുന്നത്. അതീവ സുരക്ഷാ മേഖലയായ എയര്‍പോര്‍ട്ടിലും കൈകൊട്ടി കളി നടത്തുകയാണ്. ഒരു മുസ്ലിം എയര്‍പോര്‍ട്ടില്‍ ഇങ്ങനെ പ്രതിഷേധിച്ചാല്‍ വിവരമറിയും. ഭീകരവാദിയായി ചിത്രീകരിക്കും. ജയിലില്‍ നിന്ന് ഇറങ്ങാന്‍ സമയം കിട്ടില്ലെന്നും കമാല്‍ പാഷ പറഞ്ഞു.

നമ്മുടെ ഭരണഘടന അനുസരിക്കില്ലെന്ന് നമ്മള്‍ തന്നെ പ്രഖ്യാപിക്കുകയാണ്. ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കണം. ആശാന് ശേഷം കേരളം കണ്ട ഏറ്റവും ശക്തനായ നവോത്ഥാന കവിയായിരുന്നു പുനലൂര്‍ ബാലനെന്നും കെമാല്‍ പാഷ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com