കൊച്ചി മെട്രോയ്ക്ക്ഫ്രാന്‍സിന്റെ 189 കോടി രൂപ; സഹായം കാല്‍നടയാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ 

ആലുവ, ഇടപ്പള്ളി, വൈറ്റില, പേട്ട, എസ് എന്‍ ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനാണ് സഹായം
കൊച്ചി മെട്രോയ്ക്ക്ഫ്രാന്‍സിന്റെ 189 കോടി രൂപ; സഹായം കാല്‍നടയാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ 

കൊച്ചി:  കൊച്ചി മെട്രോ നവീകരിക്കുന്നതിന് ഫ്രഞ്ച് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ ധനസഹായം. 189 കോടി രൂപയാണ് കൊച്ചി മെട്രോയുടെ നവീകരണത്തിനായി ഫ്രഞ്ച് ഏജന്‍സി വാഗ്ദാനം ചെയ്തിട്ടുള്ളത്. മെട്രോ പാലങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനുമാണ് ധനസഹായം. 

ആലുവ, ഇടപ്പള്ളി, വൈറ്റില, പേട്ട, എസ് എന്‍ ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനാണ് സഹായം. കെഎംആര്‍എല്‍ പദ്ധതി രൂപരേഖ സമര്‍പ്പിക്കുന്നതിനനുസരിച്ച് സഹായം ലഭിക്കും. ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച ഫ്രഞ്ച് സംഘം ഭാവിയില്‍ കൂടുതല്‍ ധനസഹായം നല്‍കാന്‍ താത്പര്യം അറിയിച്ചെന്ന് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com