പച്ചക്കറി വില കുതിച്ചുയരുന്നു; മുരിങ്ങക്കായ കിലോ 140 രൂപ, ചെറിയുള്ളിയും   60 കടന്നു

മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ പച്ചക്കറി വില കുതിച്ചുയരുന്നു. 20 മുതല്‍ 80 ശതമാനം വരെ വില വര്‍ധിച്ചതായാണ് വ്യാപാരികള്‍ പറയുന്നത്. ശബരിമല സീസണിന് പുറമേ ഹോര്‍ട്ടികോര്‍പ് സംഭരിക്കുന്ന പച്ചക്കറിയില്‍
പച്ചക്കറി വില കുതിച്ചുയരുന്നു; മുരിങ്ങക്കായ കിലോ 140 രൂപ, ചെറിയുള്ളിയും   60 കടന്നു

കൊച്ചി: മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ പച്ചക്കറി വില കുതിച്ചുയരുന്നു. 20 മുതല്‍ 80 ശതമാനം വരെ വില വര്‍ധിച്ചതായാണ് വ്യാപാരികള്‍ പറയുന്നത്. ശബരിമല സീസണിന് പുറമേ ഹോര്‍ട്ടികോര്‍പ് സംഭരിക്കുന്ന പച്ചക്കറിയില്‍ ഇടിവുണ്ടായതോടെയാണ് വിലക്കയറ്റം രൂക്ഷമായത്. പ്രളയത്തെ തുടര്‍ന്ന് വ്യാപകമായി പച്ചക്കറി കൃഷി നശിച്ചതിനാല്‍ സംഭരണവും പാളിയിരുന്നു. 

രണ്ടാഴ്ച മുന്‍പ് വരെ കിലോ 40 രൂപയായിരുന്ന മുരിങ്ങക്കായ 140 രൂപയ്ക്കാണ് ഇപ്പോള്‍ ചില്ലറ വ്യാപാരകേന്ദ്രങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ചെറിയുള്ളി വില എണ്‍പത് കടന്നതായും വില്‍പ്പനക്കാര്‍ പറയുന്നു. കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, സവാള തുടങ്ങിയവയുടെ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടില്ല.

അടുത്തയാഴ്ച മുതല്‍ ക്രിസ്മസ് നോമ്പ് കൂടി ആരംഭിക്കുന്നതോടെ പച്ചക്കറി വില ഇനിയും ഉയരാനാണ് സാധ്യത. തമിഴ്‌നാട്ടില്‍ നിന്നും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ തോതിലാണ് പച്ചക്കറി എത്തുന്നത്.  കനത്ത മഴ തുടരുകയാണെങ്കില്‍ പച്ചക്കറി വിലയെ ബാധിച്ചേക്കുമെന്ന ആശങ്കയും വ്യാപാരികള്‍  പങ്കുവയ്ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com