വീണ്ടും നടപടി; നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത ദേസവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു

സര്‍ക്കാര്‍ ചട്ടം ലംഘിച്ച് ശബരിമലയില്‍ സമരത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള നടപടികള്‍ തുടരുന്നു
വീണ്ടും നടപടി; നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത ദേസവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു


തിരുവനന്തപുരം: സര്‍ക്കാര്‍ ചട്ടം ലംഘിച്ച് ശബരിമലയില്‍ സമരത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള നടപടികള്‍ തുടരുന്നു. മലയാറ്റൂരില്‍ ആയൂര്‍വേദ ഡിസ്പന്‍സറി ഫാര്‍മസിസ്റ്റായ ആര്‍എസ്എസ് നേതാവിനെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെയും സസ്‌പെന്റ് ചെയ്തു. ഞായറാഴ്ച സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നടന്ന നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത തൃക്കാരിയൂര്‍ അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍ പുഷ്പരാജനെയാണ് സസ്‌പെന്റ് ചെയ്തത്.  ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 

കഴിഞ്ഞ ദിവസം സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച്  നടന്ന നാമജപ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആര്‍എസ്എസ് നേതാവ് രാജേഷിനെ  മലയാറ്റൂര്‍ ആയൂര്‍വേദ ഫാര്‍മസിയില്‍ നിന്നും ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു. 69 പ്രതിഷേധക്കാര്‍ക്കൊപ്പം അറ്‌സറ്റിലായ ഇയ്യാള്‍ ഇപ്പോള്‍ റിമാന്റിലാണ്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് എതിരായ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കരുതെന്നും കലാമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നുമാണ് സര്‍വ്വീസ് റൂള്‍സില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Related Article

കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ സര്‍വീസ് നിര്‍ത്തിവച്ചു; ഇനി രാത്രി പന്ത്രണ്ടുമണിക്ക് ശേഷം: പ്രതിഷേധക്കാരെ തടയാന്‍ കച്ചമുറുക്കി പൊലീസ്

ശബരിമല പ്രതിഷേധം: അക്രമികള്‍ തകര്‍ത്തത് 24 ബസുകള്‍; നഷ്ടം 50ലക്ഷം; കണക്കുമായി കെഎസ്ആര്‍ടിസി

ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ല; പ്രശ്‌നം സംഘപരിവാറിന്:  അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

സന്നിധാനത്ത്  എട്ടുപേരെ കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചു: ബിജെപി സര്‍ക്കുലര്‍ പ്രകാരം വന്നവരെന്ന് പൊലീസ്; കുത്തിയിരിപ്പ് സമരവുമായി എംപിമാര്‍

ഹരിവരാസനത്തിന് ശേഷമുള്ള പ്രതിഷേധം: നേതൃത്വം വഹിച്ച ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com