സന്നിധാനത്ത്  എട്ടുപേരെ കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചു: ബിജെപി സര്‍ക്കുലര്‍ പ്രകാരം വന്നവരെന്ന് പൊലീസ്; കുത്തിയിരിപ്പ് സമരവുമായി എംപിമാര്‍

ബിജെപി സര്‍ക്കുലര്‍ പ്രകാരം പ്രതിഷേധത്തിന് എത്തിയവരെന്ന സംശയത്തില്‍ ശബരിമലയില്‍ നിന്ന് എട്ടുപേരെ സന്നിധാനം പൊലീസ് കരുതല്‍ തടങ്കലിലാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയച്ചു
ഫോട്ടോ: മെല്‍ട്ടണ്‍ ആന്റണി
ഫോട്ടോ: മെല്‍ട്ടണ്‍ ആന്റണി

സന്നിധാനം: ബിജെപി സര്‍ക്കുലര്‍ പ്രകാരം പ്രതിഷേധത്തിന് എത്തിയവരെന്ന സംശയത്തില്‍ ശബരിമലയില്‍ നിന്ന് എട്ടുപേരെ സന്നിധാനം പൊലീസ് കരുതല്‍ തടങ്കലിലാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയച്ചു. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശികളായ ഇവര്‍ ബിജെപി സര്‍ക്കുലര്‍ പ്രകാരം വന്നരാണെന്നും ആര്‍എസ്എസ് ബന്ധം സ്ഥിരീകരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. നടപ്പന്തലില്‍ നാമജപ പ്രതിഷേധം നടത്തി ഫെയ്‌സ്ബുക്കില്‍ ലൈവിട്ട കണ്ണൂര്‍ സ്വദേശിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇവരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി എംപിമാരായ വി.മുരളീധരനും നളിന്‍കുമാര്‍ കട്ടീലും സന്നിധാനം പൊലീസ് സ്റ്റേഷന് മുന്നല്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ശബരിമലയിലെ പൊലീസിന്റെ പുതിയ നിയന്ത്രണ പ്രകാരം ആറു മണിക്കൂറിനുള്ളില്‍ സന്നിധാനത്തുനിന്ന് തിരിച്ചെത്താത്തതിനാണ് എട്ടുപേരെ കസ്റ്റഡിയിലെടുത്തത്. എട്ടു പേര്‍ക്കെതിരെയും കേസെടുക്കില്ലെന്നും നാട്ടിലേക്ക് ബസ് കയറ്റിവിടുമെന്നും ഇവര്‍ക്ക് പൊലീസ് ഉറപ്പു നല്‍കി. ദര്‍ശനം നടത്തണമെങ്കില്‍ സൗകര്യം ചെയ്ത് നല്‍കാമെന്നും പൊലീസ് അറിയിച്ചു. 

നിരോധനാജ്ഞ നിലനില്‍ക്കേ പ്രതിഷേധത്തിനായി പ്രവര്‍ത്തകര്‍ എത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com