ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്  പ്രഖ്യാപിച്ചു
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു


തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖക്കും അടുത്ത് പുതുതായി ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുള്ളതിനാല്‍ കേരളത്തില്‍ ഉടനീളം ശക്തവും അതിശക്തവുമായ  മഴയുണ്ടാകുമെന്ന് കാലാവസ്ഥ ഗവേഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്  പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com