ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന്റെ കൈ പിടിക്കാന്‍ കേരളവും; അവശ്യസാധനങ്ങള്‍ എത്തിക്കും

ചുഴലിക്കാറ്റ് നാശം വിതച്ച തിരുവാരുര്‍, നാഗപട്ടണം അത്യാവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നെത്തിക്കും
ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന്റെ കൈ പിടിക്കാന്‍ കേരളവും; അവശ്യസാധനങ്ങള്‍ എത്തിക്കും


തിരുവനന്തപുരം; ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തമിഴ്‌നാടിന് സഹായവുമായി കേരളവും. ദുരിതബാധിതര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം. ഇത് സംബന്ധിച്ച് തമിഴ്‌നാട് ദുരന്ത നിവാരണ അതോറിറ്റി അധികൃതരുമായി ആശയവിനിമയം നടത്തി. ചുഴലിക്കാറ്റ് നാശം വിതച്ച തിരുവാരുര്‍, നാഗപട്ടണം അത്യാവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നെത്തിക്കും. 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ചേര്‍ന്ന് ടാര്‍പോളിന്‍, മെഴുകുതിരി, വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങള്‍ എന്നിവ എത്തിക്കും. ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ സഹോദരങ്ങള്‍ക്കൊപ്പം കേരളവുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വലിയ നാശനഷ്ടമാണുണ്ടായത്. നിരവധി പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com