പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു;  പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശിയായ സിദ്ധാര്‍ത്ഥിനെയാണ് അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇയാളെ ഉടന്‍ തന്നെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചു
പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു;  പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

 കോഴിക്കോട്: പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശിയായ സിദ്ധാര്‍ത്ഥിനെയാണ് അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇയാളെ ഉടന്‍ തന്നെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നും യഥാസമയം ചികിത്സ ലഭ്യമാക്കാനായതായും ആശുപത്രിയധികൃതര്‍ പറഞ്ഞു. അക്രമികളെ കുറിച്ച് സൂചനകള്‍ ലഭിച്ചതായും ഉടന്‍ അറസ്റ്റുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം മുതലാണ് പേരാമ്പ്രയില്‍ സിപിഎം- ബിജെപി സംഘര്‍ഷം ആരംഭിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ മകനെയും ഭാര്യയെയും ആക്രമിച്ചതോടെയായിരുന്നു തുടക്കം. കുറ്റിയാടി അമ്പലക്കുളങ്ങരയിലും നടുവണ്ണൂരിലുമായി ഇവര്‍ രണ്ടുതവണയാണ് ആക്രമണത്തിന്ഇരയായത്. പ്രസവാനന്തരം കോഴിക്കോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ കഴിയുന്ന സഹോദരന്റെ ഭാര്യയ്ക്കുള്ള മരുന്നും ഭക്ഷണവുമായി ബൈക്കില്‍ പോകുന്ന വഴിക്ക് അമ്പലക്കുളങ്ങരയില്‍ വച്ച് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
 
ഈ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com