പ്രീത ഷാജി 24 മണിക്കൂറിനകം വീടൊഴിയണം; താക്കോല്‍ രജിസ്ട്രാറെ ഏല്‍പ്പിക്കണമെന്ന് ഹൈക്കോടതി 

കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം ചെയ്യുന്ന ഇടപ്പളളി സ്വദേശിനി പ്രീത ഷാജിയോട് വീട് ഒഴിയാന്‍ ഹൈക്കോടതി നിര്‍ദേശം
പ്രീത ഷാജി 24 മണിക്കൂറിനകം വീടൊഴിയണം; താക്കോല്‍ രജിസ്ട്രാറെ ഏല്‍പ്പിക്കണമെന്ന് ഹൈക്കോടതി 

കൊച്ചി: കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം ചെയ്യുന്ന ഇടപ്പളളി സ്വദേശിനി പ്രീത ഷാജിയോട് വീട് ഒഴിയാന്‍ ഹൈക്കോടതി നിര്‍ദേശം. 24 മണിക്കൂറിനകം വീട് ഒഴിയാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വീടിന്റെ താക്കോല്‍ വില്ലേജ് ഓഫീസര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം 24ന് സമര്‍പ്പിക്കാന്‍ സ്റ്റേറ്റ് അറ്റോര്‍ണിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി ചെയ്ത് പ്രീത ഷാജിയുടെ വീട് ലേലത്തില്‍ വിറ്റിരുന്നു. നേരത്തെ പ്രീത ഷാജിക്ക് പ്രശ്‌ന പരിഹാരത്തിന് പലതവണ അവസരം നല്‍കിയല്ലോയെന്നും ജുഡിഷ്യല്‍ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.  

പ്രീത ഷാജി കോടതിയില്‍ നിന്ന് ഒരു ആനുകൂല്യവും അര്‍ഹിക്കുന്നില്ല. പകരം സ്ഥലം നല്‍കാമെന്ന് ജപ്തി ചെയ്ത സ്ഥലം വാങ്ങിയ രതീഷ് എന്നയാളുടെ വാഗ്ദാനം വേണമെങ്കില്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം ഡിആര്‍ടിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അത്  പരിഗണിക്കുന്നത് വരെ സമയം തരണമെന്നും പ്രീത ഷാജി കോടതിയില്‍ ആവശ്യമുന്നയിച്ചു. ഈ വാദം തളളിയാണ് കോടതി ഉത്തരവ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com