ശബരിമലയിലെ പൊലീസ് നിയന്ത്രണം നീക്കണം; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍, ഇളവുകളുമായി പൊലീസ്

ശബരിമലയിലെ പൊലീസ് നിയന്ത്രണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സന്നിധാനത്ത് വിരിവയ്ക്കാനും രാത്രി തങ്ങാനും അനുവദിക്കണമെന്നും ഭക്തര്‍ അയ്യപ്പദര്‍ശനം നടത്തുന്നതില്
ശബരിമലയിലെ പൊലീസ് നിയന്ത്രണം നീക്കണം; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍, ഇളവുകളുമായി പൊലീസ്

കൊച്ചി: ശബരിമലയിലെ പൊലീസ് നിയന്ത്രണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സന്നിധാനത്ത് വിരിവയ്ക്കാനും രാത്രി തങ്ങാനും അനുവദിക്കണമെന്നും ഭക്തര്‍ അയ്യപ്പദര്‍ശനം നടത്തുന്നതില്‍ പൊലീസ് ഇടപെടുന്നത് അപഹാസ്യമാണെന്നുമാണ് ഹര്‍ജിക്കാര്‍ പറയുന്നത്. പൊലീസ് അനാവശ്യമായ നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നതിന് മുമ്പ് തന്നെ ആവശ്യമുള്ള ഇളവുകള്‍ പൊലീസ് വരുത്തിയിട്ടുണ്ടെന്ന് ഐജി വിജയ് സാഖറേ അറിയിച്ചു. ഭക്തര്‍ക്ക് നടപ്പന്തലില്‍ വിശ്രമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.വിരി വയ്ക്കുന്നതിനോ, രാത്രി തങ്ങുന്നതിനോ അനുമതി ഇല്ല. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തിട്ടുള്ളവര്‍ക്ക് വിരിവച്ച് തങ്ങുന്നതിനായി സന്നിധാനത്ത് അഞ്ച് സ്ഥലങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ള ഭക്തന്‍മാര്‍ക്ക് അത് പൊലീസ് നല്‍കും. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കിയാണ് പൊലീസ് വിശ്രമിക്കാന്‍ അനുവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com