സുപ്രീംകോടതി വിധിക്കെതിരെ പരസ്യമായി രംഗത്തു വരുന്നത് ഭരണഘടനയെ വെല്ലുവിളിക്കലാണ്; ബിജെപിയെ തിരിഞ്ഞുകൊത്തി വി.മുരളീധരന്റെ പഴയ പ്രസംഗം

ശബരിമല യുവതീ പ്രവേശന വിധിക്ക് എതിരെ പ്രതിഷേധിക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കി എംപി വി.മുരളീധരന്റെ പഴയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു
സുപ്രീംകോടതി വിധിക്കെതിരെ പരസ്യമായി രംഗത്തു വരുന്നത് ഭരണഘടനയെ വെല്ലുവിളിക്കലാണ്; ബിജെപിയെ തിരിഞ്ഞുകൊത്തി വി.മുരളീധരന്റെ പഴയ പ്രസംഗം

ബരിമല യുവതീ പ്രവേശന വിധിക്ക് എതിരെ പ്രതിഷേധിക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കി എംപി വി.മുരളീധരന്റെ പഴയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 2015ലെ സിബിഎസ്ഇ ഡ്രസ്‌കോഡുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചുകൊണ്ടുള്ള വി.മുരളീധരന്റെ പ്രസംഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ബിജെപി അധ്യക്ഷനായിരുന്നപ്പോള്‍ നടത്തിയ പ്രസംഗമാണിത്. 


''കേരളത്തില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞിരിക്കുകയാണ്, സുപ്രീം കോടതി പറഞ്ഞാലും ഞങ്ങള്‍ക്കത് ബാധകമല്ല എന്ന്. എന്നുപറഞ്ഞാല്‍ ഈ നാട്ടില്‍ എല്ലാവര്‍ക്കും ബാധകമായ നിയമങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കില്ല, ഞങ്ങളുടെ മതം അനുസരിച്ചുള്ള നിയമങ്ങള്‍ മാത്രമെ ഞങ്ങള്‍ അനുസരിക്കൂ എന്ന്. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. 

എന്താണ് ഇതിന്റെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കണം. അതിന് പകരം ഒരു രാഷ്ട്രീയപാര്‍ട്ടി പൊതുനിയമത്തിനെതിരെ, സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ പരസ്യമായി രംഗത്തുവരുമ്പോള്‍ അത് കോടതിയെ വെല്ലുവിളിക്കലാണ്. ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കലാണ്.ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുക എന്നാല്‍ അത് രാജ്യദ്രോഹക്കുറ്റമാണ്. 

ഇന്ത്യന്‍ ഭരണഘടന എനിക്ക് ബാധകമല്ല എന്ന് പറയുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. അല്ലെങ്കില്‍ അവര്‍ പറയട്ടെ, ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന്. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ഒരു പൗരന്‍ പാലിക്കേണ്ട കാര്യങ്ങള്‍ അംഗീകരിക്കണം'', മുരളീധരന്‍ പ്രസംഗത്തില്‍ പറയുന്നു.
 

ദൃശ്യങ്ങള്‍ക്ക് കടപ്പാട്: മനോരമ ന്യൂസ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com