കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞു; തെറ്റ് പറ്റിയെന്ന് പൊലീസ്, വിട്ടയച്ചു

ദര്‍ശനം കഴിഞ്ഞ് മന്ത്രി ഇറങ്ങിയപ്പോഴാണ് സിഐയുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞത്. തെറ്റുപറ്റിയെന്ന് പറഞ്ഞ എസ്പി ഹരിശങ്കര്‍ മാപ്പ് എഴുതി നല്‍കുകയും ചെയ്തു. 
കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞു; തെറ്റ് പറ്റിയെന്ന് പൊലീസ്, വിട്ടയച്ചു

 പമ്പ: സ്വകാര്യവാഹനത്തില്‍ പമ്പയിലേക്ക് എത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് തടഞ്ഞത്. കേന്ദ്രമന്ത്രിയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് മാപ്പു പറയഞ്ഞ് വാഹനം കടത്തി വിടുകയായിരുന്നു.

പമ്പയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പുലര്‍ച്ചെ ഒരു  മണിയോടെയായിരുന്നു സംഭവം. ദര്‍ശനം കഴിഞ്ഞ് മന്ത്രി ഇറങ്ങിയപ്പോഴാണ് സിഐയുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞത്. തെറ്റുപറ്റിയെന്ന് പറഞ്ഞ എസ്പി ഹരിശങ്കര്‍ മാപ്പ് എഴുതി നല്‍കുകയും ചെയ്തു. 

നടപ്പന്തലിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും മാറ്റുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതായി പൊന്‍രാധാകൃഷ്ണന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. സന്നിധാനത്ത് നാമജപയജ്ഞം നടത്തിയ ശേഷമാണ് പൊന്‍രാധാകൃഷ്ണന്‍ മടങ്ങിയത്. 400ലധികം പേരോളം വാവര് നടയില്‍ നടത്തിയ നാമജപത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com