പാര്‍ട്ടിയെ അപമാനിച്ചു; പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ബിജെപി മുഖപത്രത്തിനെതിരെ മാനനഷ്ടക്കേസുമായി സിപിഐ

പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ബിജെപി മുഖപത്രം ജന്‍മഭൂമിക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു.
പാര്‍ട്ടിയെ അപമാനിച്ചു; പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ബിജെപി മുഖപത്രത്തിനെതിരെ മാനനഷ്ടക്കേസുമായി സിപിഐ

തിരുവനന്തപുരം: പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ബിജെപി മുഖപത്രം ജന്‍മഭൂമിക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. അടിസ്ഥാനരഹിതവും പാര്‍ട്ടി സെക്രട്ടറിക്ക് അപമാനകരവുമായ തരത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് ആവശ്യം. 

'ശങ്കരദാസിന് ഇരട്ടി പദവി സിപിഐയിലും ഭിന്നത' എന്ന തലക്കെട്ടില്‍ 21.11.2018ല്‍ ജന്മഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച അവസ്തമായ വാര്‍ത്തയിലെ പരാമര്‍ശങ്ങള്‍ തനിക്കും, പാര്‍ട്ടിക്കും അപമാനകരമാണെന്നും നോട്ടീസ് കൈപ്പറ്റി അഞ്ചുദിവസത്തിനകം പ്രസ്തുത പത്രത്തിന്റെ മുന്‍പേജില്‍ വാര്‍ത്ത പിന്‍വലിച്ച വിവരം നല്‍കി ഖേദം പ്രകടിപ്പിക്കണമെന്നും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് അഡ്വ.കെ.പി ജയചന്ദ്രന്‍ മുഖേന കാനം രാജേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com