ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം പൊന്‍കുന്നത്ത് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം; ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്ക്. കോട്ടയം പൊന്‍കുന്നത്ത് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്. 

പൊന്‍കുന്നം- കാഞ്ഞിരപ്പിള്ളി പാതയില്‍ താന്നിമൂട് വളവിലാണ് സംഭവം. ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കാഞ്ഞിരപ്പിള്ളി, പൊന്‍കുന്നം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com