സന്നിധാനത്ത് മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം,ശബരിമല ബസ് ടിക്കറ്റ് 'അഭി ബസ്' വഴിയും; പമ്പയില്‍ 24 മണിക്കൂറും കെട്ടുനിറ

തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈനായി സന്നിധാനത്ത് മുറികള്‍ ബുക്ക് ചെയ്യാം
സന്നിധാനത്ത് മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം,ശബരിമല ബസ് ടിക്കറ്റ് 'അഭി ബസ്' വഴിയും; പമ്പയില്‍ 24 മണിക്കൂറും കെട്ടുനിറ

ശബരിമല: ശബരിമല ദര്‍ശനത്തിന് ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ പമ്പയില്‍ 24 മണിക്കൂറും സൗകര്യം ഏര്‍പ്പെടുത്തി.  ഗണപതി ക്ഷേത്രത്തിലെ മണ്ഡപത്തിലാണു സൗകര്യം. അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസില്‍ 250 രൂപ അടച്ച് മണ്ഡപത്തില്‍ രസീത് കാണിച്ചാല്‍ മതി. അവിടെ പമ്പയിലെ മേല്‍ശാന്തിയോ കീഴ്ശാന്തിമാരോ കെട്ടു നിറയ്ക്കും. ഒന്നില്‍ കൂടുതല്‍ നെയ്‌ത്തേങ്ങ വേണ്ടവര്‍ തേങ്ങ ഒന്നിന് 80 രൂപ നിരക്കില്‍ രസീത് എടുക്കണം. സാധനങ്ങളുമായി എത്തുന്നവര്‍ 150 രൂപയുടെ രസീത് എടുത്താല്‍ മതി.

തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈനായി സന്നിധാനത്ത് മുറികള്‍ ബുക്ക് ചെയ്യാം. www.onlinetdb.com. എന്ന വെബ്‌സൈറ്റില്‍ ഇതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.15 ദിവസം മുന്‍കൂട്ടിയുള്ള ബുക്കിങ് സൗകര്യമാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. സന്നിധാനത്തെ അക്കൊമഡേഷന്‍ കൗണ്ടര്‍ വഴി നേരിട്ടുള്ള ബുക്കിങ് ദിവസവും വൈകിട്ട് 5നു തുടങ്ങും. അതതു ദിവസത്തേക്കുള്ള ബുക്കിങ്ങാണ് ഇവിടെ നടക്കുക. 500 മുറികളില്‍ 104 എണ്ണമാണ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാവുന്നത്. ബാക്കിയുള്ളവ നേരിട്ടു നല്‍കും.

 കെഎസ്ആര്‍ടിസിയുടെ ശബരിമല ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റായ 'അഭി ബസ്' (www.abhibus.com) വഴിയും ലഭിക്കും. 30 ദിവസം മുന്‍പു മുതല്‍ ടിക്കറ്റെടുക്കാം. www.online.keralartc.com എന്ന വെബ്‌സൈറ്റിലൂടെയും ടിക്കറ്റെടുക്കാം.

പമ്പ ത്രിവേണിയില്‍ ബസ് സ്‌റ്റേഷന്‍ ആരംഭിക്കാന്‍  കെഎസ്ആര്‍ടിസിക്ക് അനുമതി ലഭിച്ചു. ശബരിമലയില്‍ നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ ഇനി ത്രിവേണിയില്‍ നിന്നു തുടങ്ങും. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com