സമഗ്ര സംഭാവനയ്ക്ക് കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്

സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, രംഗങ്ങളില്‍ നല്‍കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍  നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനം 
സമഗ്ര സംഭാവനയ്ക്ക് കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്

തിരുവനന്തപുരം:മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ഡി ലിറ്റ് ബിരുദം നല്‍കി ആദരിക്കുന്നു.മിസോറാം ഗവര്‍ണറുടെ വസതിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഫെബ്രുവരിയില്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ നടത്തുന്ന ചടങ്ങില്‍ ബിരുദദാനം നടക്കും.

വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നതെന്ന് സര്‍വ്വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്റെ ചെയര്‍പേഴ്‌സണ്‍ ഡോ. വിനോദ് തിബ്രേവാല വ്യക്തമാക്കി.സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, രംഗങ്ങളില്‍ നല്‍കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍  നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്നും തിബ്രേവാല അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com