സുരേന്ദ്രനെ കാണാൻ ജയിലിൽ ബിജെപി നേതാക്കൾ എത്തുന്നില്ല; പ്രതിഷേധം; ഭിന്നത

കെ സുരേന്ദ്രനെ കാണാന്‍ ബിജെപി നേതാക്കള്‍ ജയിലില്‍ എത്താത്തത് പാര്‍ട്ടിക്കകത്തെ ഭിന്നതയാണെന്ന് റിപ്പോര്‍ട്ടുകള്‍ 
സുരേന്ദ്രനെ കാണാൻ ജയിലിൽ ബിജെപി നേതാക്കൾ എത്തുന്നില്ല; പ്രതിഷേധം; ഭിന്നത

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​കൊട്ടാരക്കര സബ്ജയിലിൽ കഴിയുന്ന സുരേന്ദ്രനെ കാണാൻ ബിജെപി നേതാക്കൾ എത്താത്തത് പാർട്ടിക്കകത്തെ ഭിന്നത രൂക്ഷമായതിനെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ.പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉൾപ്പടെ പ്രമുഖ നേതാക്കൻമാർ ആരും ജയിലിലെത്തിയില്ലെന്നും സുരേന്ദ്രനുമായി അടുപ്പം പുലർത്തുന്നവർ പറയുന്നു. വി മുരളീധരൻ മാത്രമാണ് സുരേന്ദ്രനെ കാണാൻ കൊട്ടാരക്കര സബ്ജയിലിൽ എത്തിയത്.

സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ  പാർട്ടി ഹർത്താൽ നടത്താത്തതിലും ഒരു വിഭാ​ഗത്തിന് കടുത്ത എതിർപ്പുണ്ട്. ആർഎസ്എസിന്റെ കടുത്ത നിലപാടിനെ തുടർന്നാണ് ബിജെപി ഹർത്താലിൽ നിന്ന് പിൻവാങ്ങിയതെന്ന് സുരേന്ദ്രനോട് അടുപ്പമുള്ളവർ പറയുന്നു. ഹി​ന്ദു​ ഐകവേ​ദി അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തി​നെ​തു​ട​ർ​ന്ന്​​ ന​ട​ന്ന ഹ​ർ​ത്താ​ലി​നെ പി​ന്തു​ണ​ച്ചപ്പോൾ  ബി.​ജെ.​പി, സു​രേ​ന്ദ്ര​ന്റെ അ​റ​സ്​​റ്റി​ൽ കാ​ര്യ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളൊ​ന്നും ഉ​യ​ർ​ത്തി​യില്ലെന്നാണ് ആക്ഷേപം.  പേ​രി​ന്​ ചി​ല​യി​ട​ങ്ങ​ളി​ൽ വ​ഴി​ത​ട​യ​ൽ ന​ട​ത്തി​യ​തൊ​ഴി​ച്ചാ​ൽ മ​റ്റ്​ പ്ര​തി​ഷേ​ധ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. വ​രു​ന്ന മഞ്ചേ​ശ്വ​രം ഉ​പ​​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ന്ദ്ര​ൻ സ്​​ഥാ​നാ​ർ​ഥി​യാ​ക​രു​തെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന ചി​ല​ർ പാ​ർ​ട്ടി​യി​ലു​ണ്ടെ​ന്നും അ​വ​ർ സി.​പി.​എ​മ്മും സ​ർ​ക്കാ​റും ന​ട​ത്തു​ന്ന ഗൂ​ഢ​നീ​ക്ക​ത്തി​ന്​ പ​രോ​ക്ഷ​പി​ന്തു​ണ ന​ൽ​കു​ക​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ക്കു​ന്നു.  

കേ​ന്ദ്ര​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്​​ണ​ൻ ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ൾ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം എ​ത്താ​ത്ത​തി​നെ​യും പ്രവർത്തകരുടെ വിമർശനമുണ്ട്. ഒ​രു കേ​ന്ദ്ര​മ​ന്ത്രി​യെ എ​സ്.​പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​പ​മാ​നി​ച്ചി​ട്ടും സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​​ൽ​നി​ന്ന്​ ശ​ക്​​ത​മാ​യ പ്ര​തിഷേധ​മു​ണ്ടാ​യി​ല്ലെ​ന്നും വി​മ​ർ​ശ​ന​മു​യ​രു​ന്നു. എം.​ടി. ര​മേ​ശ്​ മാ​ത്ര​മാ​ണ്​ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച​ത്. ഭിന്നത പരസ്യമായി രം​ഗത്തുവന്നതിന് പിന്നാലെ സുരേന്ദ്രനെ പിന്തുണച്ച് എംടി രമേശ് രം​ഗത്തെത്തി. സുരേന്ദ്രനെ ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂ‍ഡാലോചന നടക്കുന്നുണ്ട്. സുരേന്ദ്രനെ രാഷ്ട്രീയമായി നേരിടാനാണു സർക്കാരും സിപിഎമ്മും ശ്രമിക്കേണ്ടത്. സുരേന്ദ്രനെതിരെ കള്ളക്കേസ് ചുമത്തി ആജീവനാന്തം ജയിലിലിടാനാണു നീക്കം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടുമെന്നായിരുന്നു രമേശിന്റെ പ്രതികരണം.

സുരേന്ദ്രനെതിരെ ആദ്യമെടുത്ത കള്ളക്കേസിൽ ജാമ്യം കിട്ടുമെന്ന് ഉറപ്പായപ്പോഴാണ് അടുത്ത കള്ളക്കേസുമായി രംഗത്തെത്തുന്നത്. ചിത്തിര ആട്ടദിവസം സന്നിധാനത്തു നടന്നുവെന്നു പറയപ്പെടുന്ന സംഭവങ്ങളിലാണു സുരേന്ദ്രനെതിരെ കേസെടുത്തത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് ജാമ്യമില്ലാ കേസാക്കിയിരിക്കുകയാണ്. ഈ കേസിൽ സുരേന്ദ്രൻ പ്രതിയായിരുന്നുവെങ്കിൽ അദ്ദേഹം അടക്കമുള്ള കണ്ടാലറിയാവുന്നവർക്ക് എതിരെയായിരുന്നു ആദ്യമേ കേസെടുക്കേണ്ടിയിരുന്നതെന്നും രമേശ് പറഞ്ഞു.

ചിത്തിര ആട്ടവിശേഷത്തിന്റെ സമയം പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ 52കാരിയായ തൃശൂർ സ്വദേശി ലളിതാ ദേവിയെന്ന തീർഥാടകയെ ആക്രമിച്ചെന്ന കേസിലാണു കെ.സുരേന്ദ്രനെതിരെ പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകളാണു സന്നിധാനം പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 16/18 എന്ന നിലയിൽ ചുമത്തിയത്.

സുരേന്ദ്രനു പുറമേ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി, ബിജെപി നേതാവ് വി.വി. രാജേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരെ കൂടി പൊലീസ് ഇതിൽ പ്രതിചേർത്തിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യമില്ലാത്ത വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com