ഹരിശങ്കര്‍ യതീഷ് ചന്ദ്രയ്ക്ക് പഠിക്കുന്നു; ഐജി വിജയ് സാക്കറെ ഒന്നാം നമ്പര്‍ ക്രിമിനലാണെന്ന് എ എന്‍ രാധാകൃഷ്ണന്‍ 

ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ പൊലീസരാജ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍
ഹരിശങ്കര്‍ യതീഷ് ചന്ദ്രയ്ക്ക് പഠിക്കുന്നു; ഐജി വിജയ് സാക്കറെ ഒന്നാം നമ്പര്‍ ക്രിമിനലാണെന്ന് എ എന്‍ രാധാകൃഷ്ണന്‍ 

പത്തനംതിട്ട: ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ പൊലീസരാജ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പാക്കിയിരിക്കുന്നത്. അരാജകത്വം സൃഷ്ടിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എ എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

1960 മുതല്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്ന പൊന്‍ രാധാകൃഷ്ണനെ ഒന്നരമണിക്കൂര്‍ പമ്പയില്‍ നിര്‍ത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരായ പ്രതിഷേധം ബിജെപി ഏറ്റെടുക്കുന്നു. പൊലീസിന്റെ ഇത്തരം നടപടികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പമ്പയില്‍ പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതിന് നേതൃത്വം നല്‍കിയ എസ്പി ഹരിശങ്കര്‍ കമ്മ്യൂണിസ്റ്റുകാരനാണ്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായ ശങ്കര്‍ദാസിന്റെ മകനാണ്. നാമജപത്തിന് എതിരായി നടപടി സ്വീകരിക്കുന്ന ഹരിശങ്കര്‍ യതീഷ് ചന്ദ്രയ്ക്ക് പഠിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

ശബരിമല സന്നിധാനത്ത് സുരക്ഷാ ചുമതലയുളള ഐജി വിജയ് സാക്കറെ ഒന്നാം നമ്പര്‍ ക്രിമിനലാണ്. സമ്പത്ത് കേസില്‍ ഇദ്ദേഹം പ്രതിയാണ്. ക്രിമിനല്‍ സ്വഭാവത്തില്‍ പിഎച്ച്ഡി എടുത്ത ആളാണ്. ഇത്തരത്തില്‍ ക്രിമിനല്‍ സ്വഭാവമുളള ആളെ എന്തിന് ശബരിമലയുടെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാധാകൃഷ്ണന്‍ ചോദിച്ചു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കളളക്കേസില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പലയിടത്ത് നടക്കുന്ന സംഭവങ്ങളെല്ലാം സുരേന്ദ്രന്റെ മേല്‍ കെട്ടിവെയ്ക്കാനാണ് ശ്രമിക്കുന്നത്. ഇതില്‍ തോറ്റുകൊടുക്കുന്ന പ്രശ്‌നമില്ല. പ്രതിപക്ഷ ബഹുമാനമില്ലാതെ,നേതാക്കളെ കളളക്കേസില്‍ കുടുക്കി നിരന്തരം ജയിലില്‍ അടക്കാനുളള നീക്കത്തിന് ചുട്ടമറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com