ഹര്‍ത്താലുകാര്‍ ഇങ്ങോട്ടു വരരുത്; നിലപാട് കടുപ്പിച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍

അധികാരികള്‍ ഒരു തീരുമാനം കൈക്കൊള്ളാത്ത സാഹചര്യത്തില്‍ സമാനചിന്താഗതിക്കാരുമായി കൂടിയാലോചിച്ച് ഒരു പ്രതിഷേധ നിര കെട്ടിപ്പെടുത്ത് മുന്നോട്ടുപോകുമെന്ന് അസോസിയേഷന്‍
ഹര്‍ത്താലുകാര്‍ ഇങ്ങോട്ടു വരരുത്; നിലപാട് കടുപ്പിച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍

കൊച്ചി: ആവശ്യമായ മുന്നറിയിപ്പുകള്‍ ഇല്ലാതെ നടത്തുന്ന ഹര്‍ത്താലുകള്‍ വ്യാപാരമേഖലയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ ഹര്‍ത്താലുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സംസ്ഥാനത്തെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ തീരുമാനിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെതാണ് തീരുമാനം.

പ്രളയക്കെടുതിയില്‍ നിന്ന് പൂര്‍ണമായും കരകയറാത്ത കച്ചവടക്കാരുടെയും ജനങ്ങളുടെയും സമ്പത്തിനെ തകര്‍ക്കുന്നതാണ് ഹര്‍ത്താല്‍ എന്നാണ് സംഘടനയുടെ ആരോപണം. ഒരു ദിവസം കട അടച്ചിടുമ്പോള്‍ കോടികളുടെ നഷ്ടമാണ് സൂപ്പര്‍മാര്‍ക്കറ്റ് മേഖലയ്ക്ക് ഉണ്ടാകുന്നത്. ഒരുദിവസം കൊണ്ട് കേടുവരുന്ന നിരവധി സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലുണ്ട്. അപ്രഖ്യാപിത ഹര്‍ത്താലുകള്‍ മൂലം ഇത്തരം സാധനങ്ങള്‍ ഉപയോഗശൂന്യമായി പോകുകയും വലിയ നഷ്ടമുണ്ടാകുകയും ചെയ്യുന്നതായി സംഘട ആരോപിക്കുന്നു.

ഈ കാര്യത്തില്‍ അധികാരികള്‍ ഒരു തീരുമാനം കൈക്കൊള്ളാത്ത സാഹചര്യത്തില്‍ സമാനചിന്താഗതിക്കാരുമായി കൂടിയാലോചിച്ച് ഒരു പ്രതിഷേധ നിര കെട്ടിപ്പെടുത്ത് മുന്നോട്ടുപോകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com