അട്ടപ്പാടിയിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. മൂന്ന് ​ദിവസം മാത്രം പ്രായമുള്ള കുട്ടിയാണ് മരിച്ചത്
അട്ടപ്പാടിയിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. മൂന്ന് ​ദിവസം മാത്രം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. മേലെചൂട്ടറ ഊരിലെ രാമൻ - ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞിന്റെ മരണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.   

കോട്ടത്തറ ട്രൈബൽ ആശുപത്രിയിലായിരുന്നു മരണം. വിവിധ കാരണങ്ങളാല്‍ അട്ടപ്പാടിയിൽ ഈ വര്‍ഷം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഇതോടെ 11 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com