പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം നടത്താന്‍ ശുപാര്‍ശ

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ തീരുമാനം
പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം നടത്താന്‍ ശുപാര്‍ശ

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ തീരുമാനം. പൊതു വിദ്യാഭ്യാസ ഗുണനിലവാര പരിശോധനാ സമിതി (ക്യുഐപി) യോഗം ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 

നിലവില്‍ ഈ രണ്ട് വിഭാഗം പരീക്ഷകളും രാവിലെയും ഉച്ചയ്ക്കുമായി നടത്താന്‍ അതത് ഡയറക്ടറേറ്റുകള്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതനുസരിച്ച് എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ ഉച്ചയ്ക്ക് ശേഷവും ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ആറ് മുതല്‍ രാവിലെയുമായി നടത്താനായിരുന്നു തീരുമാനം.

എന്നാല്‍ വാര്‍ഷിക പരീക്ഷകള്‍ ഒരേസമയം രാവിലെ തന്നെ നടത്തണമെന്ന് ക്യുഐപി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സംസ്ഥാനത്തെ 80 ശതമാനം ക്ലാസ് മുറികളിലും 30 വീതം വിദ്യാര്‍ത്ഥികളെ വീതം പരീക്ഷയ്ക്ക് ഇരുത്താമെന്ന് യോഗം വിലയിരുത്തു. 20 ശതമാനം ക്ലാസ് മുറികളില്‍ 42 വിദ്യാര്‍ത്ഥികള്‍ക്ക് വീതം പരീക്ഷയെഴുതാം. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ രണ്ടും രാവിലെ നടത്തണമെന്ന നിര്‍ദേശം യോഗത്തില്‍ ഉണ്ടായത്. അന്തിമ തീരുമാനം സര്‍ക്കാരാണ് കൈക്കൊള്ളേണ്ടത്. 

അതേസമയം നിലവില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ക്രിസ്മസിന് പത്ത്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ഒന്നിച്ച് നടത്തില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com