പി.കെ ശശിയുടെ വിധി ഇന്നറിയാം; അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി ചര്‍ച്ച ചെയ്യും; തരംതാഴ്ത്തിയേക്കും

രാവിലെ കൂടുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാകും
പി.കെ ശശിയുടെ വിധി ഇന്നറിയാം; അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി ചര്‍ച്ച ചെയ്യും; തരംതാഴ്ത്തിയേക്കും

തിരുവനന്തപുരം; ഡിവൈഎഫ്‌ഐ നേതാവിന്റെ ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശി എംഎല്‍എയ്‌ക്കെതിരായ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ചര്‍ച്ച ചെയ്യും. രാവിലെ കൂടുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാകും. എന്നാല്‍ ശശിക്കെതിരേ കടുത്ത നടപടിയുണ്ടായേക്കില്ലെന്നാണ് സൂചന. 

ശശിയില്‍ നിന്ന് മോശമായ പെരുമാറ്റമുണ്ടായി എന്ന പരാതിയുമായി ഡിവൈഎഫ്‌ഐ വനിത നേതാവാണ് രംഗത്തെത്തിയത്. തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ എ.കെ. ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമ്മീഷനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇവരുടെ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായാണ് വിവരം. എന്നാല്‍ കടുത്ത നടപടി എടുത്താല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യവും പാര്‍ട്ടിക്ക് മുന്നിലുണ്ട്.  അതിനാല്‍  ജില്ലാ സെക്രട്ടരിയേറ്റ് അംഗമായ ശശിയെ ഏരിയ കമ്മിറ്റിയിലേക്ക് ബ്രാഞ്ച് കമ്മിറ്റിയിലേക്കോ തരംതാഴ്ത്താനാണ് സാധ്യത. 

പരാതി നല്‍കി രണ്ട് മാസമായിട്ടും ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെ തുടര്‍ന്ന് പരാതിക്കാരി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടരിയേറ്റും കമ്മിറ്റിയും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്. ഷൊര്‍ണൂര്‍ എംഎല്‍എയ്‌ക്കെതിരേ ജില്ലയിലെ മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം ശശിക്കൊപ്പമാണ്. ഇതിന്റെ ഭാഗമായാണ് പികെ ശശിയുടെ നേതൃത്വത്തില്‍  കാല്‍നട പ്രചാരണ ജാഥ നടത്തുന്നത്. ഇതിനെതിരേയും പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പ്രതിഷേധമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com