വിനോദയാത്ര പോയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 14 പേര്‍ക്ക് പരുക്ക്

രുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്
വിനോദയാത്ര പോയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 14 പേര്‍ക്ക് പരുക്ക്

കായംകുളം; സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരില്‍ 11 പേര്‍ വിദ്യാര്‍ത്ഥികളാണ്. അഞ്ച് ബസുകളിലായാണ് സ്‌കൂളില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഇതില്‍ ഒരു ബസാണ് അജന്ത ജംക്ഷനു സമീപം ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ഇരുപതടി താഴ്ചയിലേക്കു മറിഞ്ഞ്. ബസില്‍ അന്‍പതോളം പേരുണ്ടായിരുന്നു. 

പ്ലസ് ടു വിദ്യാര്‍ഥികളായ സെര്‍വന്‍, ഒല്‍വിന്‍, അനന്തു, ദേവദത്ത്, മിഥുന്‍, കാര്‍ത്തിക്, അല്‍വിന്‍, മുഹമ്മദ് അഫ്‌സല്‍, റോഹിന്‍, ദേവദേവന്‍, അഖില്‍, അധ്യാപകന്‍ ബിജു ഡൊണാള്‍ഡ്, ബസ് ജീവനക്കാരായ തിരുമല അയനിവിള പുത്തന്‍വീട്ടില്‍ സന്തോഷ്, ആദര്‍ശ് എന്നിവര്‍ക്കാണു പരുക്കേറ്റത്. ഏറ്റവും മുന്നില്‍ പോയ ബസാണു മറിഞ്ഞത്.

ബസ് പുല്ലു നിറഞ്ഞ ചതുപ്പിലേക്കാണു മറിഞ്ഞത് എന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പൊലീസും അഗ്‌നിശമനസേനയും സമീപവാസികളുടെ സഹായത്തോടെ ബസിലുള്ളവരെ പുറത്തെത്തിച്ചു. പരുക്കേറ്റവര്‍ക്കു പ്രഥമശുശ്രൂഷ മാത്രമേ വേണ്ടിവന്നുള്ളു. പുലര്‍ച്ചെ അഞ്ചോടെ കുട്ടികളും അധ്യാപകരും മറ്റു ബസുകളില്‍ യാത്ര തുടര്‍ന്നു. ക്രെയിന്‍ വരുത്തി ബസ് ഉയര്‍ത്തി റോഡരികിലേക്കു മാറ്റി. 19നു രാത്രിയാണു സംഘം യാത്ര പുറപ്പെട്ടത്. മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം തൃശൂരിലെ തീം പാര്‍ക്കില്‍ പോയി തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com