വൈക്കത്തഷ്ടമി സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്ന് അബ്രാഹ്മണ ശാന്തിയെ ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; മന്ത്രി  ഇടപെട്ട് തിരുത്തി

വൈക്കത്തഷ്ടമി സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്ന് അബ്രാഹ്മണ ശാന്തിയെ ഒഴിവാക്കിയ നടപടിക്ക് ദേവസ്വം വകുപ്പ് മന്ത്രിയുടെ തിരുത്ത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് പട്ടികയില്‍ തിരിമറി കാണിച്ച് അബ്രാഹ്മണ ശാന
വൈക്കത്തഷ്ടമി സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്ന് അബ്രാഹ്മണ ശാന്തിയെ ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; മന്ത്രി  ഇടപെട്ട് തിരുത്തി

 വൈക്കം: വൈക്കത്തഷ്ടമി സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്ന് അബ്രാഹ്മണ ശാന്തിയെ ഒഴിവാക്കിയ നടപടിക്ക് ദേവസ്വം വകുപ്പ് മന്ത്രിയുടെ തിരുത്ത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് പട്ടികയില്‍ തിരിമറി കാണിച്ച് അബ്രാഹ്മണ ശാന്തിയുടെ പേര് നീക്കം ചെയ്തത്. നടപടി വിവാദമായതോടെ മന്ത്രി ഇടപെട്ട് പേര് ഉള്‍പ്പെടുത്തുകയായിരുന്നു. 

വൈക്കത്തഷ്ടമിയോട് അനുബന്ധിച്ചുള്ള പ്രത്യേക ജോലിക്കായി ശാന്തിമാരുടെയും ജീവനക്കാരുടെയും പട്ടിക ദേവസ്വം ഡപ്യൂട്ടി കമ്മീഷണറാണ് പുറത്തിറക്കിയത്. പ്രസാദം വിതരം ചെയ്യേണ്ട ശാന്തിമാരുടെ ലിസ്റ്റില്‍ കടുത്തുരുത്തി അറുന്നൂറ്റിമംഗലം ദേവര്‍ദാനം മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തി ജീവന്റെ പേരും ഉള്‍പ്പെട്ടിരുന്നു. പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ തിരുത്ത് നടത്തിയാണ് ജീവന്റെ പേര് ഒഴിവാക്കിയത്. സംഭവം വിവാദമായതോടെ ജീവനെ ഉള്‍പ്പെടുത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.

സര്‍ക്കാര്‍ ഉത്തരവിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മേല്‍ശാന്തിയായി നിയമനം ലഭിച്ച ആറ് പട്ടികജാതിക്കാരില്‍ ഒരാളാണ് ജീവന്‍. 

എന്നാല്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ പട്ടികയില്‍ ജീവന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നുവെന്നും തിരിമറി നടന്നിട്ടുണ്ടെന്നുമാണ് അധികൃതരുടെ വാദം. സംഭവത്തില്‍ ഓംബുഡ്‌സ്മാന് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com