ശബരിമല ആക്രമത്തിന് ആഹ്വാനം ചെയ്ത പ്രവാസികള്‍ക്ക് എട്ടിന്റെ പണികിട്ടും; 40 പേര്‍ക്കെതിരെ കേസെടുത്തു; 1000 പ്രൊഫൈലുകള്‍ നിരീക്ഷണത്തില്‍

ശബരിമല ആക്രമത്തിന് ആഹ്വാനം ചെയ്ത പ്രവാസികള്‍ക്ക് എട്ടിന്റെ പണികിട്ടും -  40 പേര്‍ക്കെതിരെ കേസെടുത്തു - 1000 പ്രൊഫൈലുകള്‍ നിരീക്ഷണത്തില്‍
ശബരിമല ആക്രമത്തിന് ആഹ്വാനം ചെയ്ത പ്രവാസികള്‍ക്ക് എട്ടിന്റെ പണികിട്ടും; 40 പേര്‍ക്കെതിരെ കേസെടുത്തു; 1000 പ്രൊഫൈലുകള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈടെക് സെല്ലിന്റേയും ജില്ലാ സൈബര്‍ സെല്ലുകളുടേയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.

പോസ്റ്റുകളിട്ട ആയിരത്തോളം പേരുടെ പ്രൊഫൈലുകള്‍ നിരീക്ഷണത്തിലാണ്. അക്രമ സന്ദേശങ്ങള്‍ കൂടുതലായും പ്രചരിപ്പിക്കുന്നതു യുഎഇയില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. പൊതുജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്ന പോസ്റ്റുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍നിന്നു രക്ഷപ്പെടാനായി വിദേശ രാജ്യങ്ങളില്‍നിന്നാണു പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്.

മിക്ക പ്രൊഫൈലുകളും വ്യാജ പേരിലുള്ളതാണ്. പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരുടെ പട്ടിക തയാറാക്കിയശേഷം പൊലീസ് ഫെയ്‌സ്ബുക്കിന് അയച്ചു കൊടുക്കും. ഇതിനുശേഷം ഇവര്‍ ജോലി  ചെയ്യുന്ന രാജ്യങ്ങളിലെ ഭരണകൂടവുമായി ബന്ധപ്പെട്ടു നാട്ടിലെത്തിക്കാനാണു നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com