'ശബരിമല യുവതീ പ്രവേശനത്തെ ആദ്യം പിന്തുണച്ചത് തെറ്റായിപ്പോയി'; ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെറ്റുപറ്റിയെന്ന് വി. മുരളീധരന്‍

'ശബരിമല യുവതീ പ്രവേശനത്തെ ആദ്യം പിന്തുണച്ചത് തെറ്റായിപ്പോയി'; ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെറ്റുപറ്റിയെന്ന് വി. മുരളീധരന്‍

വിധിക്കെതിരേ വിശ്വാസികളായ സ്ത്രീകള്‍തന്നെ പ്രതിഷേധവുമായി രംഗത്തുവന്നപ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെറ്റ് ബോധ്യപ്പെട്ടതെന്നും മുരളീധരന്‍


കൊല്ലം; ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തത് തെറ്റായിപ്പോയെന്ന് ബിജെപി എംപി വി. മുരളീധരന്‍. പണ്ഡിതന്മാരായ ജഡ്ജിമാര്‍ക്കും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെറ്റുപറ്റി. വിധിക്കെതിരേ വിശ്വാസികളായ സ്ത്രീകള്‍തന്നെ പ്രതിഷേധവുമായി രംഗത്തുവന്നപ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെറ്റ് ബോധ്യപ്പെട്ടതെന്നും മുരളീധരന്‍ പറഞ്ഞു. 

'വിധിയില്‍ അപാകമുണ്ടെന്ന് തോന്നിയതുകൊണ്ടാകണം പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ കോടതി തയ്യാറായത്. പ്രതിഷ്ഠയുടെ താന്ത്രികമായ വിധിമാറ്റാന്‍ കോടതിക്ക് അധികാരമില്ല. ആചാരങ്ങളെ നിയമപരമായി സമീപിക്കുന്നത് ഉചിതമല്ല.' വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് ഓച്ചിറയില്‍ നടന്ന മതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ശബരിമലയില്‍ അടിസ്ഥാനസൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പലവിധ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതെന്നുമാണ് എംപി പറയുന്നത്. സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഇപ്പോഴത്തെ മോശമായ സാഹചര്യം ശബരിമലയില്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com