കേരളമേ ഉണരൂ..നിങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് പ്രളയത്തെക്കാള്‍ വലിയ ദുരന്തം; സംഘ്പരിവാര്‍ ഭീഷണി തുറന്നുകാട്ടി സ്വാമി അഗ്നിവേശ് 

കേരളമേ ഉണരൂ..നിങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് പ്രളയത്തെക്കാള്‍ വലിയ ദുരന്തം - സംഘ്പരിവാര്‍ ഭീഷണി തുറന്നുകാട്ടി സ്വാമി അഗ്നിവേശ് 
കേരളമേ ഉണരൂ..നിങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് പ്രളയത്തെക്കാള്‍ വലിയ ദുരന്തം; സംഘ്പരിവാര്‍ ഭീഷണി തുറന്നുകാട്ടി സ്വാമി അഗ്നിവേശ് 

കൊച്ചി: കേരള ജനത അഭിമുഖീകരിക്കാന്‍ പോകുന്നത് പ്രളയത്തെക്കാള്‍ വലിയ ദുരന്തത്തെയാണെന്ന് സ്വാമി അഗ്നിവേശ്. പ്രളയം കേരളത്തിന്റെ സാധന സാമഗ്രികളുടെ നാശത്തിന് മാത്രമേ കാരണമായുള്ളൂ. എന്നാല്‍ ആര്‍ എസ് എസ് - ബി.ജെപി കൂട്ടുകെട്ട് കേരളത്തിന്റെ സാമൂഹ്യന്തരീക്ഷം തകര്‍ക്കുമെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. പ്രളയം കേരള ജനതയെ ഊര്‍ജ്ജ്വസ്വലമാക്കിയെങ്കില്‍ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി നിര്‍മ്മിത ദുരന്തം കേരളീയ സമൂഹത്തിന് ഭീഷണിയാണെന്ന് അഗ്നിവേശ് കൂട്ടിച്ചേര്‍ത്തു.

ബിജെപി -ആര്‍എസ്എസ് കുപ്രചരണത്തിനെതിരെ എല്ലാ കേരളീയരും ചിന്തിക്കേണ്ട സമയമാണിത്. ശബരിമലയിലെ യുവതി പ്രവേശനവിഷയവുമായി ബന്ധപ്പെട്ട വിധിക്ക് പിന്നാലെ കേരള സര്‍ക്കാര്‍ ഹിന്ദുമതത്തിന്റെ ശത്രുക്കളാണെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഭരണഘടനാ പരമായ വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ശബരിമലയിലെ യുവതി പ്രവേശത്തെ അനുകൂലിച്ചവരായിരുന്നു ബിജെപിയും ആര്‍എസ്എസും. കേരളത്തില്‍ മുന്നേറാന്‍ മറ്റൊരു വഴിയും സാധ്യമല്ലെന്നറിഞ്ഞ ബിജെപി ഈ അവസരം മുതലെടുത്ത് തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജാതിസമവാക്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത്. കേരളം അഭിമുഖീകരിക്കാന്‍ പോകുന്നത് ആഭൂതപൂര്‍വ്വമായ ദുരന്തമാണ്. ഇത് അവധാനതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തിന് ഉണ്ടാക്കുന്ന മുറിവുകള്‍ വലുതായിരിക്കും. ഈ ആവസരം മുതലെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് രാഷ്ട്രീയക്കാര്‍ ബുദ്ധിപൂര്‍വ്വം ചിന്തിക്കേണ്ട സമയമാണിതെന്നും അ്‌ദ്ദേഹം പറഞ്ഞു

നവേത്ഥാനമുന്നേറ്റങ്ങളൂടെ മഹത്തായ ചരിത്രവും പൈതൃകവും അവകാശപ്പെടാവുന്ന ഇടമാണ് കേരളം. ആത്മീയതയിലൂന്നിയുള്ള നവേത്ഥാന മുന്നേറ്റങ്ങള്‍ സമാധാനപരമായ കേരളത്തെയാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇതിനെ തകര്‍ത്ത് ജനങ്ങളെ ജാതിയപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. മറ്റൊരു വഴിയുമില്ലെന്ന് തിരിച്ചറിഞ്ഞ സംഘ്പരിവാര്‍ ശക്തികള്‍ മതത്തെ ട്രോജന്‍ കുതിരയായി കണ്ട് വസ്തുത മറച്ചുവച്ച് അവരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com