പൊലീസ് ഓഫീസർ ചമഞ്ഞ് നക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് തട്ടിപ്പ് ; സിനിമ നടൻ അറസ്റ്റിൽ

പൊലീസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി നക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി തട്ടിപ്പുനടത്തിയ കേസിൽ സിനിമ നടൻ അറസ്റ്റിൽ
പൊലീസ് ഓഫീസർ ചമഞ്ഞ് നക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് തട്ടിപ്പ് ; സിനിമ നടൻ അറസ്റ്റിൽ

കൊല്ലം : പൊലീസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി നക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി തട്ടിപ്പുനടത്തിയ കേസിൽ സിനിമ നടൻ അറസ്റ്റിൽ. വടശേരിക്കര മണിയാർ ചൂളയ്ക്കൽവീട്ടിൽ ബിജു സി ഏബ്രഹമിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. 

ആഡംബര കാറിൽ ഓച്ചിറയിലെ ഹോട്ടലിലെത്തിയ ബിജു താൻ എൻഐഎ എസ്പിയാണന്നും മുറിവേണമെന്നും ആവശ്യപ്പെട്ടു. പൊലീസ് വേഷത്തിലുള്ള ഫോട്ടോയും ഹോട്ടൽ ജീവനക്കാരെ കാണിച്ചു. മുറിയിലേക്ക് ബീയർ എത്തിക്കണമെന്ന് പറഞ്ഞതോടെ സംശയം തോന്നിയ ജീവനക്കാർ കരുനാഗപ്പള്ളി എസിപിയെ വിവരം അറിയിച്ചു. 

കരുനാഗപ്പള്ളി എസിപി ഹോട്ടലിലെത്തി ബിജുവിന്റെ ചിത്രം എൻഐഎ ഹെഡ് ഓഫിസിലേക്ക് അയച്ചു പരിശോധിച്ചു. ഇതോട്ടെ തട്ടിപ്പ് വെളിപ്പെട്ട പൊലീസ് ബിജുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബിജു ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും ആഡംബര കാർ ആലപ്പുഴയിൽനിന്നും വാടകയ്ക്ക് എടുത്തതാണെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com