പ്രഥമ രാഷ്ട്രീയ ഗൗരവ് പുരസ്‌കാരം മലയാളിയായ എ.പി പ്രജീഷിന്: അവാര്‍ഡ് യുവജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്

പ്രഥമ രാഷ്ട്രീയ ഗൗരവ് പുരസ്‌കാരം മലയാളിയായ എ.പി പ്രജീഷിന്: അവാര്‍ഡ് യുവജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്

ദില്ലി : ദേശീയ യൂത്ത് ആവാര്‍ഡീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ പ്രഥമ രാഷ്ട്രീയ ഗൗരവ് സമ്മാന്‍ മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ എ.പി.പ്രജീഷിന്. യുവജനങ്ങള്‍ക്കിടയില്‍ സാമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കു നല്‍കുന്ന പുരസ്‌ക്കാരമാണ് രാഷ്ട്രീയ ഗൗരവ് സമ്മാന്‍. ദില്ലിയിലെ ആന്ധ്ര ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി വിജയ് ഗോയലാണ് അവാര്‍ഡ് നല്‍കിയത്. 

പരിപാടിയില്‍ കേന്ദ്ര മന്ത്രി രാംദാസ് അട്‌ലെയും പങ്കെടുത്തു. ശ്രീകാര്യം ഗാന്ധിപുരം സ്വദേശിയായ എ.പി.പ്രജീഷ് യുവജന കൂട്ടായ്മയായ നിര്‍ഭയ ഡിബേറ്റിംഗ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്. കഴിഞ്ഞ നാല് വര്‍ഷമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തില്‍ ഉടനീളം യുവജനങ്ങള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പ്രജീഷിനെ അവാര്‍ഡിന് ആര്‍ഹനാക്കിയത്. നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രാലയവും യുവജന കാര്യ വകുപ്പും ചേര്‍ന്ന് നടത്തിയ ദേശീയോഗ്രഥന പ്രസംഗ മത്സരത്തിലും പ്രജീഷ് വിജയിയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com