യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സിഗ്നല്‍ തകരാര്‍;  ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയോടുന്നു

സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം കൊച്ചുവേളിയിലെ സിഗ്നലാണ് തകരാറിലായത്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സിഗ്നല്‍ തകരാര്‍;  ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയോടുന്നു

തിരുവനന്തപുരം: സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം കൊച്ചുവേളിയിലെ സിഗ്നലാണ് തകരാറിലായത്. തിരുവനന്തപുരത്ത് എത്തേണ്ടതും ഇവിടെനിന്ന് പുറപ്പേടണ്ടതുമായ ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകുകയാണ്. വൈകുന്നേരം മൂന്നരയേടെയായിരുന്നു സിഗ്നലുകള്‍ തകരാറിലായത്. 

പരശുറാം, മധുര പാസഞ്ചര്‍ തുടങ്ങിയ ട്രെയിനുകള്‍ കഴക്കൂട്ടത്തു പിടിച്ചിട്ടു. എന്നാല്‍ 4 മണിക്കൂര്‍ സിഗ്‌നല്‍ അവതാളത്തിലായതിനാല്‍ തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിടേണ്ടിവന്നു. 

അര്‍ധരാത്രി ഗതാഗതം പൂര്‍വസ്ഥിതിയിലാകുമെന്ന് റെയില്‍വെ അറിയിച്ചു. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ടതും ഇവിടെ എത്തേണ്ടതുമായ ട്രെയിനുകളെ തകരാര്‍ ബാധിക്കില്ലെന്ന് റെയില്‍വെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com