'ലീഡറു'ടെ അവസ്ഥ തന്നെ 'സഖാവി'നും; ആരും തേടിവരുന്നില്ല

കേരള ഖാദി ബോര്‍ഡ് ഓണത്തിന് ഇറക്കിയ സഖാവ് ബ്രാന്റ് ഷര്‍ട്ടിന് പ്രതീക്ഷിച്ച വില്‍പ്പനയില്ല
'ലീഡറു'ടെ അവസ്ഥ തന്നെ 'സഖാവി'നും; ആരും തേടിവരുന്നില്ല

കൊച്ചി: കേരള ഖാദി ബോര്‍ഡ് ഓണത്തിന് ഇറക്കിയ സഖാവ് ബ്രാന്റ് ഷര്‍ട്ടിന് പ്രതീക്ഷിച്ച വില്‍പ്പനയില്ല. ആദ്യം ഇറക്കിയതിന് വ്യത്യസ്തമായി ന്യൂജന്‍ രീതിയില്‍ പരിഷ്‌കരിച്ചിറക്കിയെങ്കിലും വാങ്ങാന്‍ ആളെ കിട്ടുന്നില്ലെന്നാണ് വില്‍പ്പന കാണിക്കുന്നത്.

5454 ഷര്‍ട്ടാണ് ഓണവിപണിയില്‍ ഖാദി വില്‍പ്പനയ്ക്ക് എത്തിച്ചത്. എന്നാല്‍ പകുതി ഷര്‍ട്ടുപോലും വിറ്റ് പോയില്ല. ഇതുവരെ വിറ്റത് 1246 എണ്ണം മാത്രമാണ്. ഓണക്കാലത്ത് ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ്ജ് ആണ് സഖാവ് എന്ന് പേരിട്ട് ഷര്‍ട്ട് വിപണിയില്‍ ഇറക്കിയത്. പിണറായി വിജയന്‍ ബ്രാന്റ് അംബാസിഡറാകണമെന്നും ശോഭന ആഗ്രഹം പ്രകടിപ്പിച്ചു.

സഖാവ് ബ്രാന്റിന് വാര്‍ത്താ പ്രാധാന്യം ലഭിച്ചതോടെ ഷര്‍ട്ടിന് ആവശ്യക്കാരെത്തി. ഇതോടെ ഉത്പാദനം ഊര്‍ജ്ജിതമാക്കി. എന്നാല്‍ പ്രതീക്ഷിച്ച വില്‍പ്പന ഇല്ലാതെയായതോടെയാണ് കെട്ടിലും മട്ടിലും മാറ്റത്തോടെ ഷര്‍ട്ട് ഇറക്കിയത്. എന്നാല്‍ വില്‍പ്പന കുറയാന്‍ കാരണം പ്രളയമാണെന്നാണ് ഖാദി ബോര്‍ഡിന്റെ വിശദീകരണം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഖാദിബോര്‍ഡിന്റെ വില്‍പ്പനയില്‍ പൊതുവെ വളര്‍ച്ചാ നിരക്ക് കുറവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com