ശബരിമല കലാപം: പട്ടികജാതി മോര്‍ച്ച പ്രസിഡന്റിന്റെ അറസ്റ്റില്‍  ദേശീയ പട്ടികജാതി കമ്മീഷന്‍ വിശദീകരണം തേടി

ശബരിമല കലാപത്തില്‍ അറസ്റ്റിലായ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീറിനെതിരായ നടപടിയില്‍ ദേശീയ പട്ടികജാതി  കമ്മീഷന്‍ വിശദീകരണം തേടി
ശബരിമല കലാപം: പട്ടികജാതി മോര്‍ച്ച പ്രസിഡന്റിന്റെ അറസ്റ്റില്‍  ദേശീയ പട്ടികജാതി കമ്മീഷന്‍ വിശദീകരണം തേടി


ന്യൂഡല്‍ഹി: ശബരിമല കലാപത്തില്‍ അറസ്റ്റിലായ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീറിനെതിരായ നടപടിയില്‍ ദേശീയ പട്ടികജാതി  കമ്മീഷന്‍ വിശദീകരണം തേടി. സംസ്ഥാന പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയും വിശദീകരണം നല്‍കണം എന്നാണ് ആവശ്യം.  യുവതീ പ്രവേശന വിഷയത്തില്‍ സന്നിധാനത്ത് നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു സുധീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിന് എതിരെ ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയിരുന്നു. 

പ്രകോപനമില്ലാതെയാണ് പോലീസ് സുധീറിനെ അറസ്റ്റുചെയ്തതെന്നും ആരാധനാ സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും തടസ്സപ്പെടുത്തിയെന്നുമാണ് പരാതി. കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് സുധീറിനെ അറസ്റ്റ് ചെയ്തതനെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com