സന്നിധാനത്ത് വിലക്ക് ലംഘിച്ച് വീണ്ടും നാമജപം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

സന്നിധാനത്ത് വിലക്ക് ലംഘിച്ച് വീണ്ടും നാമജപം - പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
സന്നിധാനത്ത് വിലക്ക് ലംഘിച്ച് വീണ്ടും നാമജപം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

ശബരിമല: ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് നാമജപം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമുറ്റത്തു വാവരുനടയ്ക്കു മുന്നില്‍ തീര്‍ഥാടകര്‍ കടക്കാതെ പൊലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു രാത്രി 10നു ശേഷം നാമജപം തുടങ്ങിയത്. 2 സംഘമായി തിരിഞ്ഞായിരുന്നു നാമജപം.

വാവര് നടയിലിരുന്ന് ശരണം വിളിച്ചവരെയാണ് അറസ്റ്റ് ചെയ്തത്.സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും നാമജപത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത് നിരോധനാജ്ഞാ ലംഘനമാണെന്ന നിയമപ്രകാരമുള്ള അറിയിപ്പ് പോലീസ് ലൗഡ് സ്പീക്കര്‍ വഴി പ്രതിഷേധക്കാരെ അറിയിച്ചു. ആദ്യമായാണ് പോലീസ് ഇത്തരമൊരു അറിയിപ്പ് നല്‍കുന്നത്. സ്ഥലത്ത് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റും ഉണ്ടായിരുന്നു.

നട അടയ്ക്കുന്നതിന് തൊട്ടുമുമ്പാണ് നാമജപം അവസാനിച്ചത്. ഇതുകഴിഞ്ഞ ഉടന്‍ നിയമപ്രകാരം അവരെ അറസ്റ്റുചെയ്യുമെന്ന് ഡിവൈ.എസ്.പി. അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരെ പമ്പയിലേക്ക് കൊണ്ടുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com