സുരേന്ദ്രനെ കാണാന്‍ എത്താതിരുന്നത് ഡല്‍ഹിയില്‍ പോകേണ്ടി വന്നതിനാല്‍; വിശദീകരണവുമായി ശ്രീധരന്‍ പിള്ള

സുരേന്ദ്രനെ കാണാന്‍ എത്താതിരുന്നത് ഡല്‍ഹിയില്‍ പോകേണ്ടി വന്നതിനാല്‍; വിശദീകരണവുമായി ശ്രീധരന്‍ പിള്ള
സുരേന്ദ്രനെ കാണാന്‍ എത്താതിരുന്നത് ഡല്‍ഹിയില്‍ പോകേണ്ടി വന്നതിനാല്‍; വിശദീകരണവുമായി ശ്രീധരന്‍ പിള്ള

കൊട്ടാരക്കര: കേന്ദ്ര നേതൃത്വുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയില്‍ പോകേണ്ടി വന്നതിനാലാണ് ശബരിമലയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ സന്ദര്‍ശിക്കാന്‍ എത്താതിരുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. സുരേന്ദ്രനെതിരെ പൊലീസ് കള്ളക്കേസെടുക്കുകയാണെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. കൊട്ടാരക്കര സബ് ജയിലില്‍ സുരേന്ദ്രനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിമാന്‍ഡിലായ സുരേന്ദ്രനെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ സന്ദര്‍ശിക്കാത്തത് വിവാദമായിരുന്നു. ബിജെപിയിലെ ഗ്രൂപ്പു പോരാണ് ഇതിനു കാരണമെന്നാണ് ആക്ഷേപം ഉയര്‍ന്നത്. രാഷ്ട്രീയ വൃത്തങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് ശ്രീധരന്‍ പിള്ള സുരേന്ദ്രനെ കാണാനെത്തിയത്. 

നിലയ്ക്കലില്‍ വച്ച് അറസ്റ്റിലായ സുരേന്ദ്രനെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസില്‍ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചെന്ന കേസിലും സുരേന്ദ്രനെ പ്രതി ചേര്‍ത്തു. തുടര്‍ന്ന ആദ്യത്തെ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും പുറത്തിറക്കാന്‍ കഴിയാതെ വരികയായിരുന്നു.

സുരേന്ദ്രനെതിരെ പൊലീസ് കള്ളക്കേസെടുക്കുകയാണെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. കേസുകള്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ സംവാദമാവാമെന്ന, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി താന്‍ ഏറ്റെടുത്തപ്പോള്‍ അവര്‍ ഒളിച്ചോടുകയാണെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. എകെജി സെന്ററില്‍ വച്ചു പോലും സംവാദത്തിന് താന്‍ തയാറാണെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com